വനവിസ്തൃതി

വനവിസ്തൃതി:

11521.814 ചതുരശ്രകിലോമീറ്റർ

സംസ്ഥാനത്തിന്റെ ആകെ വിസ്തീർണ്ണത്തിലെ വനവിസ്തൃതി: ശതമാനത്തിൽ29.101%

 

നിയമാനുസൃത വിസ്തൃതി

റിസർവ് വനം :

9195.735 ചതുരശ്ര കിലോമീറ്റർ

പ്രപ്പോസ്ഡ്  റിസർവ്വ്

291.575 ചതുരശ്ര കിലോമീറ്റർ

നിക്ഷിപ്തവനങ്ങളും,  പരിസ്ഥിതിദുർബലപ്രദേശങ്ങളും:

1905.476 ചതുരശ്ര കിലോമീറ്റർ

 

കേരളത്തിലെ സംരക്ഷിത വനപ്രദേശങ്ങളുടെ വിസ്തൃതി

ദേശീയോദ്യാനങ്ങൾ

5

356.1550ചതുരശ്ര കിലോമീറ്റർ

വന്യജീവി സങ്കേതങ്ങൾ,

17

2855.5822ചതുരശ്ര കിലോമീറ്റർ

കമ്മ്യൂണിറ്റി റിസർവ്വ്

1

1.5ചതുരശ്ര കിലോമീറ്റർ

                   

വന്യജീവിസങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ, മറ്റ് സംരക്ഷിതമേഖലകൾ, ബയോസ്ഫിയർ റിസർവ്വുകൾ

ദേശീയഉദ്യാനങ്ങൾ

1.     ഇരവികുളം ദേശീയോദ്യാനം   

2.     സൈലന്റ്വാലി ദേശീയോദ്യാനം    

3.     ആനമുടിചോല / ഷോല ദേശീയോദ്യാനം

4.     മതികെട്ടാൻചോല ദേശീയോദ്യാനം

5.     പാമ്പാടുംചോല ദേശീയോദ്യാനം  


വന്യജീവി സങ്കേതങ്ങൾ

1.     പറമ്പിക്കുളം വന്യജീവി സങ്കേതം ( കടുവസങ്കേതം)  

2.     പെരിയാർ വന്യജീവി  സങ്കേതം ( കടുവസങ്കേതം)   

3.     നെയ്യാർ വന്യജീവി സങ്കേതം  

4.     പീച്ചി- വാഴാനി വന്യജീവി സങ്കേതം    

5.     വയനാട് വന്യജീവി സങ്കേതം

6.     ഇടുക്കി വന്യജീവി സങ്കേതം     

7.     പേപ്പാറ വന്യജീവി സങ്കേതം    

8.     തട്ടേക്കാട് പക്ഷിസങ്കേതം      

9.     ശെന്തുരുണി/ ചെന്തുരുണി വന്യജീവി സങ്കേതം

10.   ചിന്നാർ വന്യജീവി സങ്കേതം

11.   ചിമ്മിനി വന്യജീവി സങ്കേതം

12.   ആറളം വന്യജീവി സങ്കേതം

13.   മംഗളവനം പക്ഷിസങ്കേതം    

14.   കുറിഞ്ഞിമല വന്യജീവി സങ്കേതം

15.   ചൂളന്നൂർമയിൽ സംരക്ഷണ കേന്ദ്രം    

16.   മലബാർ വന്യജീവി സങ്കേതം  

 

 

കമ്മ്യൂണിറ്റി റിസർവ്

1. കടലുണ്ടി- വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്- 1.5ചതുരശ്രകിലോമീറ്റർ. കോഴിക്കോട്, മലപ്പുറംജില്ലകളിലായിസ്ഥിതിചെയ്യുന്നു

 

ബയോസ്ഫിയർ റിസർവുകൾ

നാനാജാതി ജീവികളും,പരിസ്ഥിതിയും ഒത്തുചേർന്ന അതിബൃഹത്തായ ജൈവസമൂഹത്തിൻെറ സംരക്ഷണം ഉറപ്പുവരുത്തുകയാണ് ബയോയോസ്ഫിയർ റിസർവുകളുടെ ഉദ്ദേശലക്ഷ്യം. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം, അവരുടെ ശരിയായ ഉപയോഗം, ഗവേഷണം, ഗവേഷണ പ്രഭാവത്തെ സംബന്ധിച്ച മൂല്യനിർണ്ണയം, പൊതുജനബോധവത്ക്കരണവും, പരിശീലനവും, ദേശീയവും, അന്തർദേശീയവുമായ സംവിധാനങ്ങൾ തമ്മിലുളള സഹകരണം എന്നിവയാണ് ബയോയോസ്ഫിയറുകളുടെ അതിപ്രധാനമായ കർമ്മപദ്ധതികൾ. 5520 സ്ക്വയർകിലോമീറ്റർ വിസ്തീർണ്ണമുള്ള, കേരളം, തമിഴ് നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ വനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന നീലഗിരിബയോസ്ഫിയർറിസർവാണ് ഇന്ത്യയിലെ ആദ്യ ബയോസ്ഫിയർ റിസർവ്. 2002-ലാണ് കേരളം, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിലെ വനങ്ങളിലായി വ്യാപിച്ചിരിക്കുന്ന അഗസ്ത്യാർമല ബയോസ്ഫിയർ റിസർവ് നിലവിൽ വന്നത്.

 

 

 

1.  നീലഗിരിബയോസ്ഫിയർറിസർവ്

വനമേഖലകൾ

 • വയനാട്   വന്യജീവി സങ്കേതം
 • സൈലൻറ് വാലി ദേശീയോദ്യാനം/ നാഷണൽപാർക്ക്
 • നിലമ്പൂർസൗത്ത് (പുതിയ അമരമ്പലം, കരിമ്പുഴ)
 • മണ്ണാർക്കാട് (അട്ടപ്പാടി)
 • പാലക്കാട്(ശിരുവാണി റിസർവ്വ് വനങ്ങൾ)
 • നിലമ്പൂർ നോർത്ത് (ചക്കിക്കുഴി, കോഴിപാറ, പുഞ്ചകൊല്ലി
 • കോഴിക്കോട് (കുറ്റ്യാടി, താമരശ്ശേരി, നിക്ഷിപ്തവനങ്ങൾ)
 • വയനാട് സൗത്ത് ( കൽപ്പറ്റ)

2 അഗസ്ത്യമലബയോസ്ഫിയർറിസർവ്     1828  

വനമേഖലകൾ

 • നെയ്യാർ
 • പേപ്പാറ
 • ചെന്തുരുണി വന്യജീവി സങ്കേതം
 • അച്ചൻകോവിൽ
 • തെന്മല
 • കോന്നി
 • പുനലൂർ
 • തിരുവനന്തപുരം ടെറിറ്റോറിയൽ ഡിവിഷൻ (പ്രാദേശികമായഖണ്ഡങ്ങൾ)
 • അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റെയിഞ്ച്

 

കടുവസങ്കേതങ്ങൾ

ഒരുകാലത്ത് രാജ്യത്തിലെ വനങ്ങളിൽ ധാരാളമായി കാണപ്പെട്ടിരുന്ന ജീവിവർഗ്ഗമായ കടുവകൾ ഇപ്പോൾ വംശനാശ ഭീഷണി നേരിടുന്നതിനാൽ, അവയുടെപ്രത്യേക സംരക്ഷണത്തിനായാണ് കടുവസങ്കേതങ്ങൾ രൂപീകരിച്ചിരിക്കുന്നത്. കടുവകളുടെ എണ്ണത്തിൽക്രമാതീതമായ കുറവുണ്ടായതിനെ തുടർന്നാണ്ഈ ജന്തുവർഗ്ഗത്തിന്റെ സംരക്ഷണത്തിനായി പ്രത്യേക പരിരക്ഷാപദ്ധതികൾ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.  കേരളത്തിലെ പെരിയാർ വന്യജീവി സങ്കേതം, പറമ്പിക്കുളം വന്യജീവി സങ്കേതം എന്നിവയെ കടുവസങ്കേതങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്.

 

 • പെരിയാർ കടുവ സങ്കേതം  881  ചതുരശ്ര കിലോമീറ്റർ
 • പറമ്പിക്കുളം കടുവ സങ്കേതം  390.89 ചതുരശ്ര കിലോമീറ്റർ   

വകുപ്പിൻെറ ഭരണസംവിധാനത്തിൻെറ ഘടന

കേരള വനം വകുപ്പ് കഴിഞ്ഞ ഒന്നര നൂറ്റാണ്ടായി വനനയങ്ങളിലെ പരിവർത്തനങ്ങൾക്കും, പഞ്ചവത്സര പദ്ധതികളിലെ മുൻഗണനയ്ക്കും  വന സംബന്ധമായ ആവശ്യകതയ്ക്കും അനുസൃതമായി പരിവർത്തനങ്ങൾക്കും പരിഷ്ക്കരണങ്ങൾക്കും വിധേയമായിട്ടുണ്ട്. സർക്കാർ വനങ്ങളുടെ പരിരക്ഷയ്ക്കും, ഭരണ നിർവ്വഹണത്തിനും ഊന്നൽ നൽകുന്ന കേരള വനം വകുപ്പ്   പൊതുജനങ്ങളുടെ പരിമിതമായ പങ്കാളിത്തത്തോടു കൂടി പ്രവർത്തിച്ചു വരുന്നു.

 
വകുപ്പിൻെറ ഭരണസംവിധാനത്തിൻെറ ഘടന
 
 
1. വനം വകുപ്പ് മന്ത്രി
 
2. അഡീഷണൽ ചീഫ് സെക്രട്ടറി (വനം, വന്യ ജീവി വകുപ്പ്)
 
3. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ്  കൺസർവേറ്റർ   & ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സസ്
 
4. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ്  കൺസർവേറ്റർ  & ചീഫ് വൈൽഡ് ലൈഫ് വാർഡൻ 
 
5. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ്  കൺസർവേറ്റർ (സോഷ്യൽ ഫോറസ്ട്രി )
 
6. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ്  കൺസർവേറ്റർ (ഫോറസ്റ് മാനേജ്മെന്റ് )
 
7. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ്  കൺസർവേറ്റർ  ( വർക്കിംഗ് പ്ലാൻ & റിസർച്ച്)
 
8. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ്  കൺസർവേറ്റർ (വിജിലൻസ്)
 
9. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ്  കൺസർവേറ്റർ 
 
10. ചീഫ് ഫോറസ്റ്റ്  കൺസർവേറ്റർ 
 
11. ഫോറസ്റ്റ്  കൺസർവേറ്റർ  
 
12. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ / ഡെപ്യൂട്ടി കൺസർവേറ്റർ/ വൈൽഡ് ലൈഫ് വാർഡൻ/ അസിസ്റ്റന്റ് ഫോറസ്റ്റ്  കൺസർവേറ്റർ / വർക്കിംഗ് പ്ലാൻ ഓഫീസർ
 
13. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ / അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ / ഡിപ്പോ ഓഫീസർ
 
14.  ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ
 
15.  സെക്ഷൻ ഫോറസ്റ്റ് ഓഫീസർ
 
16. ബീറ്റ് ഫോറസ്റ്റ് ഓഫീസർ
 
17.  റിസർവ്വ് വാച്ചർ

 

Page 1 of 2

 
Kannur :
8547602678
Wayanad :
8547603486
Palakkad :
8547602100
Nilambur :
8547602200
Kozhikode:
8547602828
Mannarkad:
8547602315
Peppara:
8547600954
Ranni :
8547600927

SFPF Kodanad : for animal rescueErnakulam(Dist.)

8547604222,8547604221

 

   Copyright Kerala Forest Department
   Designed by
C-DIT