CMO Portal

CMO PORTAL

(മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം)

 

കേരളത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഈ പരാതിപരിഹാര സംവിധാനം വഴി പരാതികള്‍ മുഖ്യമന്ത്രിയെ അറിയിക്കാവുന്നതാണ്. പരാതികള്‍ അതിവേഗം പരിശോധിക്കാനും പരിഹരിക്കാനും സംവിധാനങ്ങള്‍ ഉറപ്പുവരുത്തുന്നതാണ്. ഓരോ ഫയലും ഒരു ജീവിതത്തെ പ്രതിനിധീകരിക്കുന്നുവെന്ന തിരിച്ചറിവാണ് ജീവനക്കാരെ സാധാരണക്കാരോട് സഹാനുഭൂതിയോടെ പെരുമാറാനും കാര്യക്ഷമതയോടെയും ഉത്തരവാദിത്ത ബോധത്തോടെയും ഭരണനിര്‍വഹണം നടത്താനും പ്രേരിപ്പിക്കുന്നത്. വികേന്ദ്രീകൃതാസൂത്രണം ശക്തിപ്പെടുത്തുന്നതും പ്രാദേശിക തലത്തില്‍ സേവനങ്ങള്‍ ഫലപ്രദമായി ലഭ്യമാക്കുവാന്‍ ശ്രമിക്കുന്നതും സിവില്‍ സര്‍വീസ് കാര്യക്ഷമമാക്കുവാന്‍ കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് നടപ്പിലാക്കുന്നതും ഈ ഉള്‍ക്കാഴ്ചയില്‍‍ നിന്നു തന്നെ. ഇവിടെ ലഭിക്കുന്ന ഓരോ പരാതിയും കൃത്യമായി രേഖപ്പെടുത്തി കൈപ്പറ്റ് രസീത് നല്‍കുന്നു. ഈ സംവിധാനം കൈകാര്യം ചെയ്യാന്‍ 10,000 ലധികം ഉദ്ദ്യോഗസ്ഥരുടെ സംസ്ഥാന തല ശൃംഖലയുണ്ട്. അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി സെക്രട്ടറിയേറ്റിലെ സ്ട്രെയിറ്റ് ഫോര്‍വേഡ് കൌണ്ടര്‍ 20 ഒക്ടോബര്‍ 2016 മുതല്‍ പ്രവര്‍ത്തിയ്ക്കുന്നു.

 


CMO Portal Link: https://cmo.kerala.gov.in


 
അപേക്ഷ എങ്ങനെ സമർപ്പിക്കണം:
 
  • പുതിയതായി അപേക്ഷ സമർപ്പിക്കേണ്ടവർ "പുതിയ അപേക്ഷ" എന്നതിൽ ക്ലിക്ക് ചെയ്യുക.

  • ഭാഗികമായി അപേക്ഷ രേഖപ്പെടുത്തിയവർ അവരുടെ അപേക്ഷ പൂർണ്ണമായി സമർപ്പിക്കുന്നതിനായിട്ട് "ഭാഗികമായി നൽകിയ അപേക്ഷ പൂർത്തീകരിക്കുക " എന്നതിൽ ക്ലിക്ക് ചെയ്യുക.

  • താങ്കൾ സമർപ്പിച്ച അപേക്ഷയുടെ നിലവിലെ അവസ്ഥ അറിയുവാൻ "പരാതിയുടെ സ്ഥിതി അറിയുക‍" എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമാണ്. അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യേണ്ട അനുബന്ധങ്ങൾ ഒരു ഡിജിറ്റൽ ഫയൽ (PDF ഫോർമാറ്റിൽ) ആക്കി അപ് ലോഡ് ചെയ്യേണ്ടതാണ്. ഇതിന്റെ ഫയൽ സൈസ് 5 MB യിൽ കൂടാൻ പാടില്ല.

 

 CMO Portal - Charge Officers List


 മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം (CMO Portal) ചാർജ്ജ് ഓഫീസർമാരുടെ നിയമന ഉത്തരവ്

 

 

   Copyright Kerala Forest Department
   Designed by
C-DIT