ഞങ്ങളെ കുറിച്ച്

സംസ്ഥാനത്തിലെ വളരെ പുരാതനമായ  വകുപ്പുകളിലൊന്നായ വനം വകുപ്പ് ഭരണനിർവ്വഹണ വകുപ്പുകളിലെ  പ്രധാനപ്പെട്ട വകുപ്പുകളിലൊന്നാണ്.

കേരള വനംവകുപ്പിന്റെ ചുമതലകൾ താഴെപ്പറയുന്ന ലക്ഷ്യങ്ങളുടെ പൂർത്തീകരണമാണ്

 • നാടിന്റെ അഭിവൃദ്ധിയ്ക്കു വേണ്ടി, പാരിസ്ഥിതിക പ്രക്രിയകളെ പ്രതികൂലമായി ബാധിക്കാത്ത വിധത്തിൽ, കേരളത്തിലെ അനന്യവും, സങ്കീർണ്ണവുമായ സ്വാഭാവിക വനങ്ങളുടെസംരക്ഷണത്തിനും,വ്യാപനത്തിനുമായി അവയിലെ ജലം, ജൈവവൈവിധ്യം, വിസ്തൃതി, ഉത്പാദനക്ഷമത, മണ്ണ്, എന്നിവയ്‌ക്കൊപ്പം പാരിസ്ഥിതികവും,ചരിത്രപരവും,സാംസ്ക്കാരികവുമായ മൂല്യങ്ങൾ പ്രയോജനപ്പെടുത്തുക
 • നിലവിലെ തലമുറയുടെയും വരുംകാല തലമുറകളുടെയും ആവശ്യങ്ങൾ പൂർത്തീകരിക്കുവാനായി ആധുനിക സാങ്കേതികവിദ്യകളും വനപരിപാലന മാർഗ്ഗങ്ങളും 
  ഉപയോഗപ്പെടുത്തി വൃക്ഷത്തോട്ടങ്ങളുടെ ഉത്പ്പാദനക്ഷമത വർദ്ധിപ്പിക്കുക .
 • സമൂഹത്തിന് ആവശ്യമുള്ള തടി, മറ്റ് വന ഉത്പ്പന്നങ്ങൾ എന്നിവ ലഭ്യമാക്കുവാനായി വനത്തിനുള്ളിലും, പുറത്തും വൃക്ഷങ്ങളുടെ എണ്ണംവർദ്ധിപ്പിക്കുക.
 • ഭാവി തലമുറകൾക്കായി സംസ്ഥാനത്ത് നിലനിൽക്കുന്ന വംശാവലികളെ പരിരക്ഷിക്കുന്നതിനും,നിലനിർത്തുന്നതിനും,പരിപോഷിപ്പിക്കുന്നതിനുമുള്ള നടപടികൾ 
  കൈക്കൊള്ളുക.
 • വനങ്ങൾക്കുണ്ടാകുന്ന ആഘാതങ്ങൾ ലഘൂകരിക്കുവാനായി അനുയോജ്യമായ ഇടപെടലുകൾ നടത്തുക.
 • ഗോത്രവർഗ്ഗക്കാരുടെയും, വനത്തെ ആശ്രയിച്ച് ജീവിക്കുന്ന മറ്റ് ജനസമൂഹങ്ങളുടെയും ഉപജീവന മാർഗ്ഗങ്ങൾക്കുള്ള സഹായങ്ങൾ ചെയ്യുക.
 • കണ്ടൽക്കാടുകൾ, സർപ്പക്കാവുകൾ, തീരപ്രദേശങ്ങൾ, പുരയിടങ്ങൾ, സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങൾ എന്നിങ്ങനെ വനം വകുപ്പിന്റെനിയന്ത്രണത്തിൽ കീഴിലല്ലാത്ത
  
  പ്രദേശങ്ങളുടെയും ജൈവ വൈവിധ്യ സമ്പന്നത, പരിസ്ഥിതി ദുർബല പ്രദേശങ്ങൾ എന്നിവയുടെ സംരക്ഷണവും, മേൽനോട്ടവും നിർവ്വഹിക്കുക.
 • വനങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ഗോത്രവർഗ്ഗക്കാരുടെയും, ഗ്രാമീണ ജനസമൂഹങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുക.

ഭരണനിർവ്വഹണത്തിൽ ഉൾപ്പെട്ടിരിക്കുന്നവിഷയങ്ങൾ

 • നിയമനങ്ങൾ, ജൈവവൈവിധ്യ സംരക്ഷണം, വന പരിപാലനം, വന്യ ജീവികളുടെ പരിരക്ഷ, ഗവേഷണങ്ങൾ, വനങ്ങളുടെ അഭിവൃദ്ധിഎന്നിവയാണ് 
  വനം വകുപ്പിന്റെ പൊതുവായ ഭരണനിർവ്വഹണത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.

ഇതിന് പുറമെ സാമൂഹ്യ വനവത്ക്കരണം, വനസംബന്ധമായ വിഷയങ്ങളിലെ ജാഗരൂകത, പ്രവർത്തങ്ങളുടെ അവലോകനം, പരിസ്ഥിതിവികസനം, ഗോത്ര വർഗ്ഗങ്ങളുടെ ക്ഷേമം, ആസൂത്രണം, ഗവേഷണം, ഗോത്ര വർഗ്ഗക്കാരുടെ പുനരധിവാസം, പ്രത്യേക വനവത്ക്കരണം,അടിസ്ഥാന സൗകര്യങ്ങളുടെ വികസനം , മനുഷ്യവിഭവ ശേഷിയുടെ വികസനം മുതലായവയും വനം വകുപ്പിന്റെ ചുമതലകളിൽ ഉൾപ്പെട്ടിരിക്കുന്നു

 

   Copyright Kerala Forest Department
   Designed by
C-DIT