വീക്ഷണം

  1. ജീവിതസാഹചര്യങ്ങൾ ആരോഗ്യകരമായ രീതിയിൽ പരിപോഷിപ്പിക്കുവാനായി ജൈവവൈവിധ്യം, പരിസ്ഥിതി, മണ്ണ്, വെള്ളം എന്നിവയുടെപരിരക്ഷ

  2.  ഗോത്രവർഗ്ഗക്കാരുടെയും, വനപ്രദേശങ്ങളോട് ചേർന്ന് അധിവസിക്കുന്ന, സമൂഹത്തിലെ മറ്റ് ദുർബല വിഭാഗങ്ങളുടെയും, സ്ത്രീകളുടെയും,  ശാക്തീകരണം  ശാസ്ത്രീയവും, സുതാര്യവുമായ സംവിധാനങ്ങൾ  മുഖേന നടപ്പിലാക്കുക.


ദൗത്യം

  • ജലസംഭരണികളിലേയ്ക്കുള്ള നീരൊഴുക്ക് വർദ്ധിപ്പിക്കുന്നതിനായി വൃഷ്ടിപ്രദേശങ്ങളിലെ വനവൽക്കരണം മെച്ചപ്പെടുത്തുക .
     
  • വനത്തിലെ ഗോത്രവർഗ്ഗക്കാരുടെയും, സ്ത്രീകളുടെയും, വനങ്ങൾക്കരികിൽ അധിവസിക്കുന്ന മറ്റ് ദുർബല വിഭാഗങ്ങളുടെയും ആയുരാരോഗ്യക്ഷേമവും, അവരുടെ സമസ്തവികസനവും ഉറപ്പുവരുത്തിക്കൊണ്ട് വനങ്ങളെ പരിപാലിക്കുക. കൂടാതെ അവർക്കും സംസ്ഥാനത്തിലെ ഇതരജനങ്ങളുടേതിനു തുല്യമായ സാമൂഹിക, സാമ്പത്തികസ്ഥിതി ഉറപ്പുവരുത്തുക.
     
  • വനങ്ങളുടെയും, സ്വകാര്യതോട്ടങ്ങളുടെയും ഉത്പ്പാദനക്ഷമതയും, വിഭവലഭ്യതയും വർദ്ധിപ്പിച്ച് അവയുടെ നിലവാരം അന്താരാഷ്ട്രനിലവാരത്തിലെത്തിക്കുക.
     
  • ജൈവവൈവിധ്യസംരക്ഷണത്തിലും, വനവിഭവങ്ങളുടെഉൽപ്പാദനത്തിലും കേരളത്തെ ഉന്നതിയിലെത്തിക്കുക.
     
  • സംസ്ഥാനത്തിന്റെ സാമൂഹികവും, സാംസ്ക്കാരികവുമായ മൂല്യങ്ങളുടെ സംരക്ഷണത്തിനും, അഭിവൃദ്ധിയ്ക്കുമായി വനങ്ങളെ പരിപാലിക്കുക.
     
  • ഗോത്രവർഗ്ഗക്കാരുടെ ജന്മസിദ്ധമായ മൂല്യങ്ങളെയും, സാംസ്ക്കാരികപൈതൃകത്തെയും  പരിപോഷിപ്പിക്കുക.
     
  • പരമ്പരാഗതമായ വനഭൂമിയുടെഅധ:പതനത്തെ തടയുക. അനുയോജ്യമായ പ്രവർത്തികളിലൂടെ അവയുടെ പൂർവ്വകാലപ്രതാപം വീണ്ടെടുക്കുക.
     
  • കണ്ടൽക്കാടുകൾ, കാവുകൾ, മറ്റ് ജൈവമേഖലകൾ എന്നിവയുടെസംരക്ഷണം ഉറപ്പുവരുത്തുന്നതിനോടൊപ്പം അവയുടെ വിസ്തൃതിവർദ്ധിപ്പിക്കുക.
     
  • നീർത്തടങ്ങളുടെയും, മറ്റ് ജലവിഭവസമാഹരണപ്രദേശങ്ങളുടെയുംസംരക്ഷണത്തിനും, കാര്യനിർവ്വഹണത്തിനുമായി അടിസ്ഥാനപരമായ പ്രവർത്തികൾ നിർവ്വഹിക്കുക. 
  • വന്യജീവികളുടെആവാസവ്യവസ്ഥയെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക .
  • വനപ്രദേശമല്ലാത്തസ്ഥലങ്ങളിലും, വനത്തിന് പുറത്തുള്ളമറ്റ് അനുയോജ്യമായ പ്രദേശങ്ങളിലും പരമാവധിവൃക്ഷങ്ങൾവച്ചു പിടിപ്പിച്ച് ആഗോളതാപനത്തിന്റെ ആഘാതങ്ങൾ ലഘൂകരിക്കുക.
     
  • ദേശാടനപക്ഷികളെയും, അവയുടെആവാസകേന്ദ്രങ്ങളെയുംപരിരക്ഷിക്കുക.
     
  • പരിസ്ഥിതിസൗഹാർദ്ദവിനോദസഞ്ചാര പ്രവർത്തികളിലൂടെയും, ബോധവത്ക്കരണ പരിപാടികളിലൂടെയും പൊതുജനങ്ങൾക്കിടയിൽ പരിസ്ഥിതി സംരക്ഷണത്തിൻെറ ആവശ്യകതയെകുറിച്ച് അവബോധമുണ്ടാക്കുക.

 

 

   Copyright Kerala Forest Department
   Designed by
C-DIT