(ബഹു. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം)
കേരളത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഈ പരാതിപരിഹാര സംവിധാനം വഴി പരാതികള്‍ ബഹു. മുഖ്യമന്ത്രിയെ അറിയിക്കാവുന്നതാണ്. പരാതികള്‍ അതിവേഗം പരിശോധിക്കാനും പരിഹരിക്കാനും സംവിധാനങ്ങള്‍ ഉറപ്പുവരുത്തുന്നതാണ്. പോർട്ടലിൽ ലഭിക്കുന്ന ഓരോ പരാതിയും കൃത്യമായി രേഖപ്പെടുത്തി കൈപ്പറ്റ് രസീത് നല്‍കുന്നു. ഈ സംവിധാനം കൈകാര്യം ചെയ്യാന്‍ 10,000 ലധികം ഉദ്ദ്യോഗസ്ഥരുടെ സംസ്ഥാന തല ശൃംഖലയുണ്ട്. അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി സെക്രട്ടറിയേറ്റിലെ സ്ട്രെയിറ്റ് ഫോര്‍വേഡ് കൌണ്ടര്‍ 20 ഒക്ടോബര്‍ 2016 മുതല്‍ പ്രവര്‍ത്തിയ്ക്കുന്നു.
പരാതി നൽകുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷ എങ്ങനെ സമർപ്പിക്കണം:
- പുതിയതായി അപേക്ഷ സമർപ്പിക്കേണ്ടവർ “പുതിയ അപേക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
- ഭാഗികമായി അപേക്ഷ രേഖപ്പെടുത്തിയവർ അവരുടെ അപേക്ഷ പൂർണ്ണമായി സമർപ്പിക്കുന്നതിനായിട്ട് “ഭാഗികമായി നൽകിയ അപേക്ഷ പൂർത്തീകരിക്കുക ” എന്നതിൽ ക്ലിക്ക് ചെയ്യുക.
- താങ്കൾ സമർപ്പിച്ച അപേക്ഷയുടെ നിലവിലെ അവസ്ഥ അറിയുവാൻ “പരാതിയുടെ സ്ഥിതി അറിയുക” എന്നതിൽ ക്ലിക്ക് ചെയ്യുക.
- പേര്, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമാണ്. അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യേണ്ട അനുബന്ധങ്ങൾ ഒരു ഡിജിറ്റൽ ഫയൽ (PDF ഫോർമാറ്റിൽ) ആക്കി അപ് ലോഡ് ചെയ്യേണ്ടതാണ്. ഇതിന്റെ ഫയൽ സൈസ് 5 MB യിൽ കൂടാൻ പാടില്ല.
| സി എം ഒ പോർട്ടൽ – കേരള വനം വകുപ്പിലെ ചാർജ് ഓഫീസർമാരുടെ ലിസ്റ്റ് |
|---|