പാലക്കാട് ജില്ലയിലെ വാളയാർ ആസ്ഥാനമാക്കി സ്റ്റേറ്റ് ഫോറസ്റ്റ് ട്രൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വാളയാർ, തിരുവനന്തപുരം ജില്ലയിലെ അരിപ്പയിലെ സ്റ്റേറ്റ് ഫോറസ്റ്റ് ട്രൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അരിപ്പ, തിരുവനന്തപുരം പി.ടി.പി.നഗറില്‍ ഫോറസ്ട്രി പരിശീലന കേന്ദ്രം എന്നിവയാണ് എച്ച് ആര് ഡി വിഭാഗത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്ന വനപരിശീലനകേന്ദ്രങ്ങള്.
സംസ്ഥാന വനപരിശീലന കേന്ദ്രം, വാളയാർ
വനം വകുപ്പിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർക്കും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കും പരിശീലനം കൊടുക്കുന്നതിനായി 05/12/1961-ലെ GO (MS) 1220/61/Agri പ്രകാരം വാളയാർ ആസ്ഥാനമാക്കി കേരള ഫോറസ്റ്റ് സ്കൂൾ നിലവിൽ വന്നു. 03/11/2015-ലെ GO (MS)No.85/2015/F&WLD പ്രകാരം കേരള ഫോറസ്റ്റ് സ്കൂൾ വാളയാർ എന്നത് സ്റ്റേറ്റ് ഫോറസ്റ്റ് ട്രൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, വാളയാർ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. Read More
പാലക്കാട് ജില്ലയിലെ വാളയാർ ഡാമിന്റെയും കേരള-തമിഴ്നാട് അതിർത്തിയ്ക്കും അരികെയാണ് വാളയാര്‍ സംസ്ഥാന വനപരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ജില്ലാ ആസ്ഥാനത്തുനിന്നും 25 കിലോമീറ്ററും, പാലക്കാട് കോയമ്പത്തൂർ നാഷണൽ ഹൈവേ 47-ൽ നിന്നും ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാവുന്നതാണ്.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരുടെയും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെയും ആദ്യ ബാച്ച് 01/01/1962-ന് വാളയാറിൽ പരിശീലനം ആരംഭിച്ചു. വാളയാർ ഡാം കോളനിയുടെ ഭാഗമായിരുന്ന പൊതുമരാമത്ത് വകുപ്പിൽ നിന്ന് കൈമാറ്റം ചെയ്ത് കിട്ടിയ സ്ഥലത്തും കെട്ടിടങ്ങളിലുമായാണ് സംസ്ഥാന വനപരിശീലന കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. 18.2601 ഹെക്ടർ സ്ഥലം ഭൂമിയുടെ മൂല്യം നൽകി പൊതുമരാമത്ത് വകുപ്പ് കൈമാറ്റം ചെയ്യുകയുണ്ടായി. കൂടാതെ 1.3193 ഹെക്ടർ ഭൂമി കേരള വനം വകുപ്പിന്റെ അധീനതയിൽ മുൻപ് തന്നെ ഉണ്ടായിരുന്നു. ഇവിടെയാണ് യഥാർത്ഥ പരിശീലന കേന്ദ്രവും പരിസരവും ഉൾപ്പെടുന്നത്. ഈ ഭൂമിയിൽ ഉണ്ടായിരുന്ന കെട്ടിടങ്ങൾ വനം വകുപ്പ് ഏറ്റെടുക്കുകയും, ക്വാർട്ടേഴ്സുകളായും, ഓഫീസ് കെട്ടിടങ്ങളായും ക്ലാസ് റൂമുകളായും ഹോസ്റ്റലുകളായും ഉപയോഗപ്പെടുത്തി.
കേരള വനം വകുപ്പിലെ മുൻനിരജീവനക്കാർക്ക് ഇൻഡക്ഷൻ പരിശീലനങ്ങൾ നൽകുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രധാന കര്‍ത്തവ്യം. കൂടാതെ ഫീല്‍ഡ് വിഭാഗം ജീവനക്കാർക്ക് (റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാർ, വൈൽഡ് ലൈഫ് അസിസ്റ്റന്റ്മാർ, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ) ഹ്രസ്വകാല റിഫ്രഷർ കോഴ്സുകളും സംഘടിപ്പിക്കുന്നുണ്ട്.
സംസ്ഥാന വനപരിശീലന കേന്ദ്രം, അരിപ്പ
അരിപ്പയിലെ കേരള ഫോറസ്റ്റ് സ്കൂൾ സർക്കാർ ഉത്തരവ് നം.GO(MS) 167/1981/വനം പ്രകാരം 01/09/1981 ന് പ്രവർത്തനമാരംഭിച്ചു. ശേഷം സംസ്ഥാന വന പരിശീലനകേന്ദ്രം എന്ന് പുനർനാമകരണം ചെയ്യുന്നത് സർക്കാർ ഉത്തരവ് നം GO(MS)No.85/2015/F&WLD പ്രകാരം 03/11/2015-നാണ്. Read More
ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ, സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ, വനം വകുപ്പിലെ ഡ്രൈവർമാർ, വൈൽഡ് ലൈഫ് അസിസ്റ്റന്റ് ഗ്രേഡ്-II ഉദ്യോഗസ്ഥർ, ഡെപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ചർമാർ, ഫോറസ്റ്റ് റെയിഞ്ചർമാർ എന്നിവർക്ക് നിർബന്ധിത പരിശീലനപരിപാടികൾ നടപ്പിലാക്കുകയെന്നതാണ് പ്രധാനലക്ഷ്യം. ഇത് കൂടാതെ വനം വകുപ്പിലെ ഫീല്‍ഡ് വിഭാഗം ഉദ്യോഗസ്ഥർക്കും മിനിസ്റ്റീരിയൽ ഉദ്യോഗസ്ഥർക്കും ഹ്രസ്വകാല പരിശീലന പരിപാടികൾ (refresher trainings) നടത്തുന്നുണ്ട്. 1981-ൽ 10 ഹെക്ടർ സ്ഥലത്താണ് ലോകബാങ്ക് പദ്ധതിയുടെ ഭാഗമായി സാമൂഹ്യവനവൽക്കരണ പദ്ധതി പ്രകാരം അരിപ്പയിലെ വനപരിശീലന കേന്ദ്രം ആരംഭിക്കുന്നത്.
2012-16 കാലയളവിൽ ജപ്പാൻ ഇന്റർനാഷണൽ കോർപ്പറേഷൻ ഏജൻസിയുടെ (JICA) സാമ്പത്തിക സഹായത്തോടെ അരിപ്പയിൽ പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തി. അതിൽ ട്രെയിനികൾക്കുള്ള ഹോസ്റ്റൽ (വനറാണി), പരിശീലകർക്കുള്ള ഹോസ്റ്റൽ, നിലവിലുള്ള നിർമ്മിതികളുടെ നവീകരണം (കുറിഞ്ഞി ഹോസ്റ്റൽ, രണ്ട് പരിശീലന ഹാളുകൾ, administrative block) എന്നിവ ഉൾപ്പെടുന്നു.
അരിപ്പ സംസ്ഥാന വനപരിശീലനകേന്ദ്രത്തിന്റെ കീഴിൽ നിലവിൽ രണ്ട് ക്യാമ്പസുകൾ (SFTI & FTC) രണ്ട് കിലോമീറ്ററിനുള്ളിൽ പ്രവർത്തിക്കുന്നുണ്ട്.
ഫോറസ്ട്രി പരിശീലന/ട്രെയിനിംഗ് കേന്ദ്രം, അരിപ്പ (FTC അരിപ്പ)
അരിപ്പയിലെ ഫോറസ്ട്രി പരിശീലനകേന്ദ്രം സർക്കാർ ഉത്തരവം നം. GO(MS)111/89/F&WLD പ്രകാരം 20/04/1990-ന് അരിപ്പയില്‍ പ്രവർത്തനമാരംഭിച്ചു.
05/10/1978 തീയതിയിലെ സർക്കാർ ഉത്തരവ് നം. GO(MS) 268/78/AD പ്രകാരം, 22/01/1979-ന് ഫയര്‍ ട്രെയിനിംഗ് സെന്റര്‍ കം ഫയര്‍ ഡിപ്പോ ഇടുക്കിയിലെ കുളമാവിൽ പ്രവർത്തനമാരംഭിച്ചു. പിന്നീടു ഈ കേന്ദ്രം സർക്കാർ ഉത്തരവ് (Rt)194/88/GAD തീയതി 23/05/1988 പ്രകാരം അരിപ്പയിലേക്ക് മാറ്റി സ്ഥാപിച്ചു. കേരള വനം വകുപ്പിലെ ജീവനക്കാർക്ക് ആധുനിക അഗ്നി ശമന സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ കേന്ദ്രം ആരംഭിച്ചത്. നിലവിൽ ഈ കേന്ദ്രം പ്രവർത്തിക്കുന്നില്ല.
ഫോറസ്ട്രി പരിശീലന കേന്ദ്രം, പി.ടി.പി.നഗർ, തിരുവനന്തപുരം
2001-02 കാലയളവിൽ ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കിയ കേരള ഫോറസ്ട്രി പദ്ധതിയുടെ ഭാഗമായാണ് തിരുവനന്തപുരം പി.ടി.പി.നഗറില്‍ ഫോറസ്ട്രി പരിശീലന കേന്ദ്രം ആരംഭിച്ചത്. വനം വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഹ്രസ്വകാല പരിശീലന പരിപാടികൾ (refresher training courses) നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ കേന്ദ്രം പ്രവർത്തനമാരംഭിച്ചത്.
എച്ച് ആര് ഡി വിഭാഗം നടത്തി വരുന്ന വിവിധതരം പരിശീലനങ്ങള്‍
കേരള വനം വകുപ്പിലെ വിവിധതലങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കായി എച്ച് ആര് ഡി വിഭാഗം വിവിധതരം പരിശീലനങ്ങള്‍ നടത്തി വരുന്നുണ്ട്. Read More
a) ഇൻഡക്ഷൻ പരിശീലനങ്ങൾ
ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കായി 1 വര്‍ഷത്തെ ഇൻഡക്ഷൻ പരിശീലനമാണ് നടത്തുന്നത്. വനശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളായ വനസസ്യശാസ്ത്രം, വനനിയമങ്ങളും ചട്ടങ്ങളും, വന്യജീവി പരിപാലനം, വനഭരണനിർവ്വഹണം, വനസംരക്ഷണം, സാമൂഹികവനവത്ക്കരണം, വനപരിപാലനം, വനവിനിയോഗം, ഐ.ടി ആപ്ലിക്കേഷൻ, പൊതു സിൽവികൾച്ചർ രീതികൾ, മണ്ണും ഈർപ്പ സംരക്ഷണവും, പങ്കാളിത്ത വനപരിപാലനം തുടങ്ങി വിവിധ വിഷയങ്ങളില്‍ ക്ലാസ്സ് റൂം തലത്തിലുള്ള പഠനത്തിലൂടെയും, പ്രായോഗിക പരിശീലനത്തിലൂടെയും, സംസ്ഥാനത്തിനകത്തും പുറത്തുമായി നടത്തപ്പെടുന്ന പഠനയാത്രകളിലൂടെയും അറിവ് നേടിയെടുക്കുന്നതിനുള്ള അവസരമാണ് ടി പരിശീലനത്തിന്റെ ഭാഗമായി ലഭ്യമാക്കുന്നത്.
വനകുറ്റകൃത്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു, സിൽവികൾച്ചർ പ്രവർത്തനങ്ങൾ, തടി അനുബന്ധ പ്രവർത്തനങ്ങൾ, നഴ്സറികളിലെ സാങ്കേതിക വിദ്യകൾ തുടങ്ങി വിവിധ വിഷയങ്ങള്‍ ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ക്ക് ആവശ്യമായി വരുന്ന വിഷയങ്ങളില്‍ നൈപുണ്യം നേടുക എന്നതാണ് പഠനയാത്രകളുടെ പ്രധാനമായ ലക്ഷ്യം. ശാരീരിക വ്യായാമം, പരേഡ്, ഗെയിമുകൾ തുടങ്ങിയവയും പാഠ്യപദ്ധതിയുടെ ഭാഗമാണ്.
b) സേവനകാല പരിശീലനങ്ങൾ (refresher training course)
അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ/ഡിപ്പോ ഓഫീസർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ, സീനിയർ/ജൂനിയർ സൂപ്രണ്ട്/ഹെഡ് അക്കൗണ്ടന്റ്, പേഴ്സണൽ അസിസ്റ്റന്റ്/കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ക്ലർക്ക്/സീനിയർ ക്ലർക്ക്, ഡ്രൈവർമാർ എന്നീ ഉദ്യോഗസ്ഥര്‍ക്കായി, തിരുവനന്തപുരം പി.ടി.പി. നഗറിലുള്ള ഫോറസ്ട്രി പരിശീലനകേന്ദ്രത്തിൽ ഹ്രസ്വകാല സേവന പരിശീലന കോഴ്സുകൾ (refresher training course) സംഘടിപ്പിച്ചു വരുന്നു.
c) ഫീല്‍ഡ് വിഭാഗം ജീവനക്കാർക്കായുള്ള റിഫ്രഷർ കോഴ്സുകൾ
ഫീല്‍ഡ് വിഭാഗം ജീവനക്കാർക്കായി (ഡെപ്യൂട്ടി റെയിഞ്ചർമാർ/സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർ/ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ) എസ്.എഫ്.റ്റി.ഐ വാളയാറിലും എസ്.എഫ്.റ്റി.ഐ അരിപ്പയിലും റിഫ്രഷർ കോഴ്സുകൾ സംഘടിപ്പിക്കുന്നുണ്ട്.
d) എസ്.റ്റി.പി. പരിശീലനങ്ങൾ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ സംസ്ഥാന പരിശീലന നയം (State Training Policy) പ്രകാരം വിവിധ വിഭാഗം ഉദ്യോഗസ്ഥര്‍ക്കായി പരിശീലനങ്ങള്‍ നടത്താറുണ്ട്.