തിരുവനന്തപുരം വഴുതക്കാട് വനം വകുപ്പാസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ് സെൻട്രൽ ലൈബ്രറി 1920-ലാണ് സ്ഥാപിതമായത്. പൊതുജനങ്ങൾക്കും ഗവേഷകർക്കും ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും വിവിധ സേവനങ്ങൾ നൽകുന്ന ഒരു ഗ്രന്ഥശാലയാണിത്. പരിസ്ഥിതി, വനം, വന്യജീവി, അനുബന്ധ വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഗവേഷകരുടെയും പൊതുജനങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു കേന്ദ്രമായാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്. 2024 -ല്‍ ഈ ലൈബ്രറി ആധുനികവല്‍ക്കരിച്ചു. Read More
ദർശനം (Vision)
മനസ്സുകളെ ശാക്തീകരിക്കുക, അറിവിനെ സമ്പന്നമാക്കുക. |
ദൗത്യം (Mission)
ബൗദ്ധിക ജിജ്ഞാസ വളർത്തുക, ആജീവനാന്ത പഠനം പ്രോത്സാഹിപ്പിക്കുക. |
ലൈബ്രറിയിലെ സൗകര്യങ്ങള്‍
ലൈബ്രറിയുടെ പ്രത്യേകതകള്‍
ലൈബ്രറി അംഗത്വം
വനം വകുപ്പിലെ ഉദ്യോഗസ്ഥർക്ക് അംഗത്വം എടുക്കാവുന്നതാണ്. പൊതുജങ്ങൾക്കും വിദ്യാർത്ഥികൾക്കും ലൈബ്രറിയിൽ വന്നിരുന്ന് ബുക്കുകൾ റഫർ ചെയ്യാവുന്നതാണ്. |
ലൈബ്രറി ഓട്ടോമേഷൻ
കാര്യക്ഷമവും ഉപയോക്തൃ-സൗഹൃദവുമായ സേവനങ്ങൾ നൽകാൻ ലൈബ്രറികളെ പ്രാപ്തമാക്കുന്ന ലൈബ്രറി മാനേജ്മെൻ്റ് സിസ്റ്റമായ കോഹ ആണ് ഉപയോഗിച്ച് വരുന്നത്. ഇതുപയോഗിച്ച് ലൈബ്രറിയിലെ എല്ലാ ബുക്കുകളും ഡാറ്റാബേസില്‍ ചേർത്തിരിക്കുന്നു. ഏതു കീവേഡ് ഉപയോഗിച്ചും ബുക്കുകൾ സെർച്ച് ചെയ്യാൻ കഴിയും. |
സാങ്കേതിക വിഭാഗങ്ങൾ
സർക്കുലേഷൻ, അക്വിസിഷൻ, ടെക്നിക്കൽ, റഫറൻസ് എന്നീ നാല് വിഭാഗങ്ങള്‍. |
RFID (റേഡിയോ ഫ്രീക്വൻസി ഐഡൻ്റിഫിക്കേഷൻ)
ലൈബ്രറി മെറ്റീരിയലുകൾ സ്വയമേവ തിരിച്ചറിയുന്നതിനും ട്രാക്ക് ചെയ്യുന്നതിനും റേഡിയോ തരംഗങ്ങൾ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയായ RFID ഉപയോഗിച്ച് വരുന്നു. |
ആൻ്റി-തെഫ്റ്റ് സിസ്റ്റംസ്
പുസ്തകങ്ങള്‍ നഷ്ടപ്പെടുന്നത് തടയാൻ RFID ടാഗുകൾ സുരക്ഷാ ഗേറ്റുകളുമായി സംയോജിപ്പിച്ചു പ്രവര്‍ത്തിപ്പിക്കുന്നു. |
കിയോസ്ക്
വിവിധ ലൈബ്രറി സേവനങ്ങൾ സ്വതന്ത്രമായി കൈകാര്യം ചെയ്യാനും കാറ്റലോഗ് തിരയാനും ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു സ്വയം സേവന സ്റ്റേഷനാണ് ലൈബ്രറി കിയോസ്ക്. |
മറ്റ് സൗകര്യങ്ങള്‍
പേയ്‌മെൻ്റ് അടിസ്ഥാനത്തിൽ പുസ്തകങ്ങളിൽ നിന്നോ ആനുകാലികങ്ങളിൽ നിന്നോ പ്രസക്തമായ പേജുകളുടെ പകർപ്പുകൾ എടുക്കുന്നതിനുള്ള സംവിധാനം, കഫേ സംവിധാനം തുടങ്ങിയവയും ലഭ്യമാണ്. |
പ്രവര്‍ത്തന സമയം
പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10:15 മുതൽ വൈകിട്ട് 5:15 വരെ ലൈബ്രറി പ്രവര്‍ത്തിക്കുന്നു. |
കൂടുതൽ വിവരങ്ങൾക്ക് ദയവായി ബന്ധപ്പെടുക: | ലൈബ്രേറിയൻ ഫോറസ്റ്റ് സെൻട്രൽ ലൈബ്രറി വനം വകുപ്പാസ്ഥാനം വഴുതക്കാട് തിരുവനന്തപുരം-14 ഫോൺ: 0471- 2529368 |