ഇപ്പോഴത്തെ തലമുറയുടെയും വരും തലമുറകളുടെയും നന്മക്കായി ഒരു പൊതു ട്രസ്റ്റ് എന്ന തരത്തില്‍ കൈകാര്യം ചെയ്യേണ്ടതായ, വിവിധോപയോഗമുള്ളതും വളരെയധികം പേര്‍ക്ക് പ്രയോജനപ്രദവുമായ പ്രകൃതിവിഭവങ്ങളുടെ സമാഹരണമായാണ് വനത്തെ കണക്കാക്കേണ്ടത്. അപ്രകാരം, കേരള വനം വകുപ്പിന് താഴെ പറയുന്ന ദര്‍ശനവും ദൗത്യവുമാണ് ഉള്ളത്
ദര്‍ശനം
നന്നായി സംരക്ഷിക്കപ്പെടുന്ന വനങ്ങള്‍ ദേശത്തിനും സംസ്ഥാനങ്ങള്‍ക്കും ലോകത്തിനു തന്നെയും പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്തുന്നു.
ദൗത്യം
പാരിസ്ഥിതിക തത്വത്തിന്റെ അടിസ്ഥാനത്തില്‍, വനവിഭവങ്ങളും സേവനങ്ങളും വനങ്ങളെ ആശ്രയിച്ചുകഴിയുന്ന വിഭാഗങ്ങള്‍ക്കും സമൂഹത്തിനും സ്ഥിരമായി ലഭ്യമാക്കുന്നതിനായി വനങ്ങളെ സംരക്ഷിക്കുക