ജൈവവൈവിധ്യ സംരക്ഷണം
ഭൂമിയിലെ ജീവജാലങ്ങളുടെ വൈവിധ്യം സംരക്ഷിക്കുക എന്നതിനാകണം പ്രധാനമായും നമ്മൾ മുൻഗണ നൽകേണ്ടത്. വിവിധ ഇനം ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ സംരക്ഷിക്കുന്നതിന് സഹായകരമായ സുസ്ഥിര സമ്പ്രദായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതിയേയും സംരക്ഷിയ്ക്കുക എന്ന വലിയ ദൗത്യത്തിനായി ഞങ്ങൾ അശ്രാന്തം യത്നിച്ചു വരുന്നു.
വനസംരക്ഷണം
നമ്മുടെ വനങ്ങൾ ഭൂമിയുടെ ശ്വാസകോശമാണ്. അതുകൊണ്ടുതന്നെ വനനശീകരണം അനധികൃതമായ മരംമുറി, വനങ്ങൾ അഭിമുഖീകരിയ്ക്കുന്ന മറ്റു ഭീഷണികൾ എന്നിവയിൽ നിന്നെല്ലാം സംരക്ഷണ കവചമൊരുക്കി അവയെ പരിരക്ഷിയ്ക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നമ്മുടെ വനങ്ങൾ ആരോഗ്യകരവും ഊർജ്ജസ്വലതയോടെയും നിലകൊള്ളുന്നു എന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്രാദേശിക ജനസമൂഹങ്ങളുമായും സർക്കാരുകളുമായും, വിവിധ സന്നദ്ധ സംഘടനകളുമായും ചേർന്ന് നിന്ന് പ്രവർത്തിക്കുന്നു.
വന്യജീവി കൈകാര്യവും ഗവേഷണവും
ജീവജാലങ്ങളും അവ നിലനിന്നുവരുന്ന പരിസ്ഥിതിയും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധങ്ങൾ നന്നായി മനസ്സിലാക്കാൻ, വന്യജീവികളുടെ അംഗസംഖ്യയേയും അവയുടെ അവാസവ്യവസ്ഥകളേയും കുറിച്ച് ഞങ്ങൾ അത്യാധുനിക പഠനങ്ങളും ഗവേഷണങ്ങളും നടത്തുന്നു. വന്യജീവികളുടെ ആവശ്യങ്ങൾ മനുഷ്യരുടെ ആവശ്യങ്ങളുമായി സന്തുലിതമാക്കുന്ന ഫലപ്രദമായ കൈകാര്യ രീതികൾ വികസിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
പ്രകൃതി വിഭവങ്ങളുടെ കൈകാര്യം
വനങ്ങളും പ്രകൃതിവിഭവങ്ങളും സമൂഹത്തിന് വിപുലമായ നേട്ടങ്ങൾ പകർന്നുനൽകുന്ന, സുസ്ഥിരമായി കൈകാര്യം ചെയ്യാവുന്ന ഒരു സുപ്രധാന വിഭവമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ നിലവിലുള്ള സ്വാഭാവിക പരിസ്ഥിതിയെ അതേപടി സംരക്ഷിച്ചുകൊണ്ട് പ്രാദേശിക ജനവിഭാഗങ്ങൾക്ക് സാമ്പത്തിക അവസരങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിൽ ഞങ്ങളുടെ പരിപാടികൾ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നു.
സാമൂഹ്യ വനവത്കരണം
ഞങ്ങളുടെ സാമൂഹിക വനവത്ക്കരണ പരിപാടികൾ ഗ്രാമീണ സമൂഹങ്ങൾക്ക് അവർ ആശ്രയിച്ചുവരുന്ന പ്രകൃതി വിഭവങ്ങളെ സംരക്ഷിച്ചുകൊണ്ട് അവർക്ക് ആവശ്യമായ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. സാമൂഹ്യ വനവത്ക്കരണം എന്ന ആശയം വനങ്ങളെ കൈകാര്യം ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഒരു ബദൽ മാർഗ്ഗം അവതരിപ്പിക്കുന്നു. അത് വിവിധ ബാഹ്യതാൽപര്യങ്ങളുള്ള പ്രാദേശികജനങ്ങളുടെ ആവശ്യങ്ങൾ സന്തുലിതമാക്കുന്നു. വനങ്ങളുടെ സമീപത്തും അവയോട് ചേർന്നും താമസിക്കുന്ന ജനതയ്ക്കിടയിൽ ഇത് സുസ്ഥിരമായ വന ഉപയോഗവും പരിപാലനവും പ്രോത്സാഹിപ്പുക്കുന്നു.
വനം വിജിലൻസും വിലയിരുത്തലും
കേരളാവനം വകുപ്പിലെ വിജിലൻസ് വിഭാഗത്തിന്റെ രൂപീകരണോദ്ദേശ്യം എന്നത് വന ഉത്പന്നങ്ങൾ അനധികൃതമായി നീക്കം ചെയ്യുന്നതിനേക്കുറിച്ച് അന്വേഷിക്കുക, വകുപ്പ് തല പ്രവർത്തനങ്ങളുടെയും പദ്ധതികളുടെയും നിരീക്ഷണം, പുനരുജ്ജീവന മേഖലകളുടെ വിലയിരുത്തൽ, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അഴിമതി അന്വേഷണം തുടങ്ങിയവ ഉൾപ്പെടുന്നു. വനം വകുറ്റകൃത്യങ്ങൾ കൃത്യമായി കണ്ടെത്തുന്നതിനും തടയുന്നതിനും ആവശ്യമായ ഇടപെടൽ നടത്തുന്നു.
പരിസ്ഥിതി വികസനവും ആദിവാസി ക്ഷേമവും
ജനങ്ങൾക്കും പരിസ്ഥിതിയ്ക്കും ഒരുപോലെ പ്രയോജനപ്രദമായ സുസ്ഥിര വികസന സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങൾ ആദിവാസി സമൂഹങ്ങളുമായി ചേർന്ന് നിന്ന് പ്രവർത്തിക്കുന്നു. ഞങ്ങളുടെ പരിസ്ഥിതി വികസന-ആദിവാസി ക്ഷേമപരിപാടികൾ ആദിവാസി സമൂഹങ്ങൾക്ക് അവരുടെ തനതായ സാംസ്ക്കാരിക പൈതൃകം അന്യം നിന്നു പോകാതെ കാത്തു സൂക്ഷിയ്ക്കുവാൻ ഇടവരുത്തുന്നു. കൂടാതെ അവർക്ക് കൂടുതൽ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിച്ചെടുക്കാനും അവസരമൊരുക്കുന്നു.
ആസൂത്രണവും ഗവേഷണവും
വനങ്ങളും, മനുഷ്യരും, പരിസ്ഥിതിയും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധങ്ങൾ നന്നായി മനസ്സിലാക്കാൻ വനങ്ങളുടെ ആവാസ വ്യവസ്ഥയേയും അവയുടെ പരിപാലനത്തേയുംകുറിച്ച് ഞങ്ങൾ ഗവേഷണങ്ങൾ നടത്തി വരുന്നു. ഞങ്ങളുടെ ആസൂത്രണവും ഗവേഷണപരിപാടികളും ജനങ്ങളുടെയും പരിസ്ഥിതിയുടെയും ആവശ്യങ്ങളെ സന്തുലിതമാക്കുന്ന ഫലപ്രദമായ കൈകാര്യരീതികൾ വികസിപ്പിയ്ക്കാൻ ലക്ഷ്യമിടുന്നു.