Kerala Forest Department

Author name: Web

General Administration

പൊതു ഭരണം

നമ്മുടെ വനങ്ങളെ സൂക്ഷ്മതയോടെ, സുതാര്യമായും കാര്യക്ഷമമായും കൈകാര്യം ചെയ്യപ്പെടുന്നു എന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.  വനങ്ങളെ സുതാര്യതയോടെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഉത്തരവാദിത്വത്തോടു കൂടിയ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഞങ്ങൾ പൊതുഭരണ പരിപാടികളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

കേരള വനം വകുപ്പ്

കേരളത്തിലെ പൗരാണികവും സുപ്രധാന ഭരണ സംവിധാനങ്ങളിലൊന്നുമാണ് കേരളം വനം വകുപ്പ്. ജൈവവൈവിധ്യ സംരക്ഷണം, വനസംരക്ഷണം, വന്യജീവി പരിപാലനം, ഗവേഷണം, സാമൂഹിക വനവൽക്കരണം, വനം വിജിലൻസ്, പരിസ്ഥിതി സംരക്ഷണം, ആദിവാസി ക്ഷേമം, ആസൂത്രണവും ഗവേഷണവും, ആദിവാസി പുനരധിവാസവും പ്രത്യേക വനവൽക്കരണവും, മാനവ വിഭവശേഷി വികസനവും പൊതുഭരണവുംഎന്നിവയാണ് വകുപ്പ് പ്രധാനമായും കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍.

ഫിസിയോഗ്രഫി

ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട്  കേരളത്തിൽ ശരാശരി 3000 മില്ലിമീറ്റർ മഴ ലഭിക്കുന്നു, വയനാട്, ഇടുക്കി തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ ഇതിലും കൂടുതല്‍ മഴ ലഭിക്കുന്നു. വ്യത്യസ്തമായ താപനിലയാണ് സംസ്ഥാനത്ത് പല മേഖലകളിലും അനുഭവപ്പെടുന്നത് : 700 മീറ്ററിൽ താഴെയുള്ള ഉയരമുള്ള പ്രദേശങ്ങളില്‍ 23°C, 700-1400 മീറ്റര്‍ ഉയരമുള്ള പ്രദേശങ്ങളില്‍ 16-23°C, ഷോല വനങ്ങൾ വളരുന്ന 1400 മീറ്ററിനു മുകളിൽ 13.5-16°C എന്നിങ്ങനെയാണ് ശരാശരി താപനില. കേരളത്തിൽ ഉള്ള 44 നദികളില്‍ മൂന്നെണ്ണം കിഴക്കോട്ട് ഒഴുകുകയും 41 എണ്ണം …

ഫിസിയോഗ്രഫി Read More »

ജനസംഖ്യാശാസ്ത്രം

കേരളീയർ സാക്ഷരതയുടെ കാര്യത്തിൽ വളരെ മുൻപന്തിയിൽ ആണ്. വിദ്യാഭ്യാസത്തോടുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയാണ് എല്ലാ ജില്ലകളിലും സാക്ഷരതാ നിരക്കിലെ തുടർച്ചയായ പുരോഗതിയിൽ പ്രതിഫലിക്കുന്നത്. 1084 സ്ത്രീകൾക്ക് 1000 പുരുഷന്മാർ എന്ന കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതവും ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. ഇത് ആരോഗ്യകരമായ ഒരു ജനസംഖ്യാ അനുപാതത്തെയാണ് സൂചിപ്പിക്കുന്നത്. NFHS 2019-2021 റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ മൊത്തം ഫെർട്ടിലിറ്റി നിരക്ക്, 2016 ലുണ്ടായിരുന്ന 1.6 -ൽ നിന്ന് 1.8 കുട്ടികൾ എന്നതിലേക്ക് വർദ്ധിച്ചു. കേരളത്തിന്റെ ജനസംഖ്യാപരമായ പ്രത്യേകത ഇവിടത്തെ നഗരവൽക്കരണം …

ജനസംഖ്യാശാസ്ത്രം Read More »

ജൈവവൈവിദ്ധ്യം

അറബികടലിനോട് ചേർന്നു കിടക്കുന്ന പ്രകൃതിരമണീയമായ ഭൂപ്രദേശമാണ് കേരളം. ഏകദേശം 600 കിലോമീറ്റർ നീളമുള്ള കടൽ തീരവും പശ്ചിമഘട്ടത്തിന്റെ പച്ചപ്പും ചേർന്ന് അണിയിച്ചൊരുക്കിയ ജൈവവൈവിധ്യത്തിന്റെ കേദാരഭൂവാണിവിടം. ഈ തെക്കു പടിഞ്ഞാറൻ സംസ്ഥാനത്തിന്റെ മറ്റൊരു പ്രത്യേകത കേരവൃക്ഷങ്ങളും, ബീച്ചുകളും സുന്ദരമായ കായലുകളുമാണ്. കേരളത്തിന്റെ ഭൂപ്രദേശത്തിന്റെ 29 ശതമാനവും നിബിഡ വനങ്ങളാണ്. ഇന്ത്യയിലുള്ള 25% സസ്യജാല ഇനങ്ങളും ഈ വനങ്ങളിൽ കാണപ്പെടുന്നു. 1,272 ഇനം സസ്യജാലങ്ങളും ഔഷധ സസ്യങ്ങളും കേരളത്തില്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.   കൂടുതല്‍ വിവരങ്ങള്‍ നാഷണല്‍ ബയോഡൈവേര്‍സിറ്റി അതോറിറ്റിയുടെ …

ജൈവവൈവിദ്ധ്യം Read More »

കേരളം ഒറ്റനോട്ടത്തിൽ

ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ഭൂപ്രദേശമാണ് കേരളം. “കേരളം” എന്ന പേര് ഇവിടത്തെ നാളികേരത്തിന്‍റെ  സമൃദ്ധിയെ പ്രതിഫലിപ്പിക്കുന്നു. ‘കേര‘ എന്നാൽ തെങ്ങ്, ‘അളം‘ എന്നാൽ നാട്, അങ്ങനെ തെങ്ങുകളുടെ നാടാണ് കേരളം എന്നൊരു വിശേഷണമുണ്ട്. വലിപ്പത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ മൊത്തം വിസ്തൃതിയുടെ 1.18% മാത്രമേയുള്ളുവെങ്കിലും രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 3.43% ഈ സംസ്ഥാനത്താണ്. തീരദേശ സമതലങ്ങളും, കായലുകളും, സസ്യജാലസമ്പന്നമായ മലനിരകളും ഒത്തുചേർന്ന വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ് കേരളത്തിനുള്ളത്. ജൈവവൈവിധ്യ സമൃദ്ധിയാൽ യുനെസ്കോ പട്ടികയിലുള്ള പശ്ചിമഘട്ടത്തിന്റെ ഭാഗമാണ് കേരളം. …

കേരളം ഒറ്റനോട്ടത്തിൽ Read More »

Scroll to Top