ദര്‍ശനവും ദൗത്യവും
ഇപ്പോഴത്തെ തലമുറയുടെയും വരും തലമുറകളുടെയും നന്മക്കായി ഒരു പൊതു ട്രസ്റ്റ് എന്ന തരത്തില്‍ കൈകാര്യം ചെയ്യേണ്ടതായ, വിവിധോപയോഗമുള്ളതും വളരെയധികം പേര്‍ക്ക് പ്രയോജനപ്രദവുമായ പ്രകൃതിവിഭവങ്ങളുടെ സമാഹരണമായാണ് വനത്തെ കണക്കാക്കേണ്ടത്. അപ്രകാരം, കേരള വനം വകുപ്പിന് താഴെ പറയുന്ന ദര്‍ശനവും ദൗത്യവുമാണ് ഉള്ളത് ദര്‍ശനം നന്നായി സംരക്ഷിക്കപ്പെടുന്ന വനങ്ങള്‍ ദേശത്തിനും സംസ്ഥാനങ്ങള്‍ക്കും ലോകത്തിനു തന്നെയും പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്തുന്നു. ദൗത്യം പാരിസ്ഥിതിക തത്വത്തിന്റെ അടിസ്ഥാനത്തില്‍, വനവിഭവങ്ങളും സേവനങ്ങളും വനങ്ങളെ ആശ്രയിച്ചുകഴിയുന്ന വിഭാഗങ്ങള്‍ക്കും സമൂഹത്തിനും സ്ഥിരമായി ലഭ്യമാക്കുന്നതിനായി …
വിവിധവിഭാഗങ്ങള്‍
വകുപ്പിന്റെ കീഴിലെ വിവിധ വിഭാഗങ്ങളുടെ പ്രധാന ചുമതലകൾ: ഫോറസ്റ്റ് മാനേജ്മെന്റ് വിഭാഗം വനം കയ്യേറ്റം, അനധികൃത മരംമുറി, വന്യമൃഗവേട്ട തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായ നടപടി സ്വീകരിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നത് ഈ വിഭാഗമാണ്. സുരക്ഷയ്ക്കപ്പുറം, എല്ലാ ഫീൽഡ് ഫോർമേഷനുകളും എൻഫോഴ്സർമെന്‍റ് പ്രവർ ത്തനങ്ങള്‍ കൃത്യമായി ചെയ്യുന്നു എന്ന് ഈ വിംഗ് ഉറപ്പാക്കുന്നു. വനസംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങളും ചട്ടങ്ങളും കൃത്യമായി നടപ്പിലാക്കുന്നുണ്ട് എന്നും ഈ വിഭാഗമാണ് ഉറപ്പു വരുത്തുന്നത്. വന വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നടപടിക്രമങ്ങള്‍ പാലിക്കുന്നു …
തദ്ദേശീയ സമൂഹങ്ങൾ
കേരളത്തിലെ തനത് വനാശ്രിത ഗോത്രസമൂഹങ്ങൾ ഹരിത സമൃദ്ധ സംസ്ഥാനമായ കേരളം, സമ്പന്നമായ ഒരു ഗോത്ര പാരമ്പര്യത്തിന്റെ ഈറ്റില്ലമാണ്. ആദിവാസികൾ എന്നറിയപ്പെടുന്ന ഈ തദ്ദേശീയ സമൂഹങ്ങൾ നൂറ്റാണ്ടുകളായി പശ്ചിമഘട്ടത്തിലെ വനങ്ങളിലും മലകളിലും താമസിക്കുന്നു. കർണാടകയും, തമിഴ്‌നാടുമായി കേരളം അതിർത്തിപങ്കിടുന്ന പ്രദേശങ്ങളിൽ, ഈ ആദിവാസി സമൂഹങ്ങൾ പ്രകൃതിയുമായി ഇണങ്ങി പരമ്പരാഗതമായി സുസ്ഥിര ജീവിതം നയിച്ചു വരുന്നു. ഈ തദ്ദേശീയ സമൂഹങ്ങളെ ഭാരത സർക്കാർ “പട്ടികവർഗ്ഗങ്ങൾ” എന്ന് തരംതിരിച്ച്, ചരിത്രപരമായ അസമത്വങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്. കേരള ഇൻസ്റ്റിറ്റ്യൂട്ട് …
കേരളത്തിലെ ജന്തുജാലങ്ങൾ
ഭൂമിശാസ്ത്രപരമായ നിരവധി സവിശേഷതകളാൽ അനുഗ്രഹീതമായ, ഉഷ്ണമേഖലയിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണ് കേരളം. പ്രാദേശിക കാലാവസ്ഥ, മണ്ണിന്റെ വൈവിധ്യം, തനതായ സസ്യജാലങ്ങൾ എന്നിവ മൂലം രൂപപ്പെട്ട വൈവിധ്യമാർന്ന ആവാസവ്യവസ്ഥകൾ ധാരാളം ജന്തുജാലങ്ങൾക്ക് അഭയം നൽകുന്നു. അവ എണ്ണത്തിൽ സമൃദ്ധവും ജൈവ വൈവിധ്യത്താൽ സമ്പന്നവുമാണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജന്തുജാലങ്ങൾ ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ കോണിൽ സ്ഥിതി ചെയ്യുന്ന ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് വിളിക്കപ്പെടുന്ന കേരളം പ്രകൃതി സ്‌നേഹികൾക്കും വന്യജീവി സ്‌നേഹികൾക്കും പ്രിയപ്പെട്ട ഇടമാണ്. തീരദേശ സമതലങ്ങൾ മുതൽ പശ്ചിമഘട്ടം വരെയുള്ള …
പ്രകൃതിയുടെ മാന്ത്രികത
കണ്ടൽക്കാടുകൾ : പ്രകൃതിയുടെകാവൽക്കാർ തീരപ്രദേശങ്ങളിൽ കരയ്ക്കും വെള്ളത്തിനുമിടയിൽ വളരുന്ന അതിലോലമായ പച്ചപ്പാണ് കേരളത്തിലെ കണ്ടൽക്കാടുകൾ. അവയുടെ പിണഞ്ഞു കൂടികിടക്കുന്ന വേരുകളും ഉപ്പുവെള്ളത്തിലെ വളർച്ചയും സമുദ്രജീവികളുടെ ആവാസവ്യവസ്ഥകളായി മാറുന്നു. എണ്ണമറ്റ ജീവജാലങ്ങൾക്ക് അഭയവും ഉപജീവനവും നൽകുന്നു. ലോകമെമ്പാടുമുള്ള തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന സവിശേഷമായ ആവാസവ്യവസ്ഥയാണ് കണ്ടൽക്കാടുകൾ. കരയ്ക്കും കടലിനുമിടയിലുള്ള ഉപ്പുവെള്ളത്തിലാണ് ഈ പ്രത്യേക തണ്ണീർത്തടവനങ്ങൾ തഴച്ചുവളരുന്നത്. ഈ ആവാസവ്യവസ്ഥകളുടെ വൈവിധ്യമാർന്ന ഒരു നിര കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. അന്തർലീനമായ ജൈവവൈവിധ്യത്തിനപ്പുറം പ്രകൃതിയുടെ സ്വാഭാവിക പ്രതിരോധസംവിധാനമായി കണ്ടൽക്കാടുകൾ പ്രവർത്തിക്കുന്നു. ചുഴലികാറ്റിനെയും വിനാശകരമായ …
നമ്മുടെ പ്രകൃതി സമ്പത്ത് സംരക്ഷിക്കാം
കേരളത്തിൻ്റെ സംരക്ഷിത പ്രദേശങ്ങളുടെ വിപുലമായ ശൃംഖലയുടെ സംരക്ഷണം എന്നത് പ്രകൃതിയുടെ പൈതൃകത്തെ സംരക്ഷിക്കുക എന്നതാണ്. നമ്മുടെ വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും സമ്പന്നമായ സസ്യജന്തുജാലങ്ങളെ സംരക്ഷിക്കുന്നതിലും, കേരളത്തിൻ്റെ പ്രകൃതി സമ്പത്തിൻ്റെ പൈതൃകം ഭാവിതലമുറയ്ക്ക് ഉറപ്പാക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു. നമ്മുടെ കേരളത്തിന്‍റെ തനതായ ജൈവവൈവിധ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും സംരക്ഷിക്കുന്നതിലും ഈ സംരക്ഷിത പ്രദേശങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കേരളത്തിന്‍റെ സംരക്ഷിത പ്രദേശങ്ങള്‍ # പേര് വിസ്തീർണ്ണം (ച.കി.മീ) രൂപീകരിച്ച വർഷം ദേശീയ പാർക്കുകൾ 1 ഇരവികുളം …
വരൂ ഹരിത പോരാളിയാകാൻ
വരൂ!! പരിസ്ഥിതി സംരക്ഷണത്തിനായി സ്വയം സന്നദ്ധരാകാം. “സ്നേക്ക് റെസ്കുവര്‍” ആയി രജിസ്റ്റര്‍ ചെയ്യാം നമ്മുടെ ആവാസവ്യവസ്ഥയുടെ നിലനില്‍പ്പിനു പാമ്പുകൾ നിർണായക പങ്ക് വഹിക്കുന്നു. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് അവയുടെ സംരക്ഷണം അത്യാവശ്യമാണ്. എന്നാല്‍ അതേ സമയം മനുഷ്യര്‍ താമസിക്കുന്ന ഇടങ്ങളില്‍ പാമ്പിന്റെ സാന്നിധ്യം ഉണ്ടാകുമ്പോള്‍ പലപ്പോഴും മനുഷ്യജീവന് ഭീഷണി ഉണ്ടാകുന്നതും പരിഹരിക്കപ്പെടെണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ മനുഷ്യരുടെ സുരക്ഷ ഉറപ്പാക്കി കൊണ്ട് പാമ്പുകള്‍ക്കും പരിക്കേല്‍ക്കാതെ പാമ്പുകളെ പിടികൂടി പ്രദേശത്ത് നിന്നും മാറ്റുക എന്നത് അത്യാവശ്യമാണ്. ഇത്തരത്തില്‍ വിലയേറിയ മനുഷ്യജീവന് …
വിവരാവകാശം
Government of Kerala RTI Portal: https://rtiportal.kerala.gov.in Guidelines to use RTI Portal This Web Portal can be used by Indian citizens to file RTI application online and also to make payment for RTI application online. An applicant who desires to obtain any information under the RTI Act can make a request through this Web Portal to …