Kerala Forest Department

Author name: Web

വിവരാവകാശം

Government of Kerala RTI Portal: https://rtiportal.kerala.gov.in   Guidelines to use RTI Portal This Web Portal can be used by Indian citizens to file RTI application online and also to make payment for RTI application online. An applicant who desires to obtain any information under the RTI Act can make a request through this Web Portal to …

വിവരാവകാശം Read More »

മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിനുള്ള നടപടികള്‍

മനുഷ്യ-വന്യമൃഗ സംഘർഷം പരിഹരിക്കുന്നതിനായി റാപ്പിഡ് റെസ്പോൺസ് ടീമുകള്‍ (RRT)  മനുഷ്യ-വന്യമൃഗ സംഘർഷമുള്ള സാഹചര്യത്തിൽ, പൊതുജനങ്ങൾ സ്വന്തം സുരക്ഷ മുൻനിർത്തി, സംഭവ സ്ഥലത്തുനിന്ന് അകലം പാലിക്കേണ്ടതാണ്. അത് വഴി, പരിശീലനം ലഭിച്ച റാപ്പിഡ് റെസ്പോൺസ് ടീം (RRT) അംഗങ്ങൾക്ക് പ്രശ്നം പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിനുള്ള അവസരം നൽകാം. RRT യുടെ വിശദവിവരങ്ങൾ അറിയുന്നതിനായി ക്ലിക്ക് ചെയ്യുക ലോകത്തെ മറ്റുപല സ്ഥലങ്ങളും പോലെ തന്നെ കേരളവും അഭിമുഖീകരിക്കുന്ന ഒരു  പ്രശ്നമാണ് മനുഷ്യ-വന്യമൃഗ സംഘർഷം. ഇത് കുറച്ചു കൊണ്ട് വരുന്നതിനും …

മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ Read More »

SARPA മൊബൈൽ ആപ്പ്

‘സര്‍പ്പ’ മൊബൈൽ ആപ്പ്: കേരളത്തിലെ പാമ്പ് സംരക്ഷണപ്രവർത്തനത്തിന്റെ ആധുനിക  മുഖം പാമ്പുകൾ: പരിസ്ഥിതി സംരക്ഷണത്തിന്റെ കാവൽക്കാർ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതില്‍ പാമ്പുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതോടൊപ്പം പരിസ്ഥിതിക സന്തുലിതാവസ്തയുടെ പ്രധാന സൂചകവുമാണ് പാമ്പുകള്‍. എലി, പ്രാണികൾ, മറ്റ് ചെറിയ ജീവികള്‍ ഉള്‍പ്പടെയുള്ളവയുടെ എണ്ണം പെരുകാതെ നിലനിര്‍ത്തുന്നതിലും രോഗങ്ങളുടെ വ്യാപനവും തടയുന്നതില്‍ ഗണ്യമായ ഒരു പങ്കാണ് പാമ്പുകള്‍ക്കുള്ളത്. വലിയ ജീവികള്‍ക്ക് ഇരയാകുന്നത് വഴി പാമ്പുകൾ ഭക്ഷണ ശൃംഖലയുടെ ഒരു പ്രധാന ഭാഗം ആകുകയും അത് വഴി …

SARPA മൊബൈൽ ആപ്പ് Read More »

മിരിസ്റ്റിക്ക

മിരിസ്റ്റിക്ക (വന്യജാതി  ചതുപ്പുകൾ) (Myristica Swamps) തെക്കൻ പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന വളരെയോറെ സവിശേഷതയാർന്ന ഒരു ആവാസവ്യവസ്ഥയാണ് വന്യജാതി ചതുപ്പുകൾ(Myristica Swamps) അത്യപൂർവ്വവും പശ്ചിമഘട്ടത്തിലെ തനത് സസ്യജന്തുജാലങ്ങളുടെ നിറസാന്നിദ്ധ്യവുമാണ് പ്രകൃതി-പരിസ്ഥിതി സസ്യശാസ്ത്രജ്ഞന്മാർ ഇവിടെ നടത്തിയ വിവിധ പഠനങ്ങളിൽ കണ്ടെത്തിയത്. 1960-ൽ സസ്യശാസ്ത്രജ്ഞനും വനം വകുപ്പ് ഉദ്യോഗസ്ഥനുമായ കൃഷ്ണമൂർത്തിയാണ് തെക്കൻ പശ്ചിമഘട്ടത്തിൽ തിരുവിതാംകൂർ പ്രദേശത്ത് കുളത്തുപ്പൂഴയിലും, ചെന്തുരുണി വനപ്രദേശത്തും അഞ്ചലിലും ആദ്യമായി ഈ ചതുപ്പുകളെ കണ്ടെത്തിയത്.  1968-ലെ ഇന്ത്യയിലെ വനാന്തരങ്ങളേക്കുറിച്ച് ഹാരിജോർജ്ജ് ചമ്പ്യന്റെയും, എസ്.കെ.സേഥിന്റെയും പരിഷ്ക്കരിച്ച സർവ്വെ റിപ്പോർട്ടിൽ ഈ …

മിരിസ്റ്റിക്ക Read More »

തണ്ണീർത്തടങ്ങൾ

കേരളം തണ്ണീർത്തടങ്ങളാൽ സമ്പന്നമാണ്.  സംസ്ഥാനത്തിൻറെ ഭൂവിസ്തൃതിയുടെ അഞ്ചിലൊന്ന് ഭാഗവും വൈവിധ്യങ്ങളുടെ കലവറയായ ഈ തണ്ണീർത്തടങ്ങളാണ്. ചതുപ്പുനിലങ്ങൾ, വെള്ളക്കെട്ടുകൾ, കായലുകളോട്   ചേർന്ന നെൽപ്പാടങ്ങൾ,  തടാകങ്ങൾ, കണ്ടൽകാടുകൾ എന്നിവയെല്ലാം ഈ സമ്പന്നതയ്ക്ക്  സംഭാവന നൽകുന്നു. വേമ്പനാട്, അഷ്ടമുടി, ശാസ്താംകോട്ട തടാകങ്ങൾ എന്നിങ്ങനെ അന്തർദേശീയ- ദേശീയ പ്രാധാന്യമുള്ള നിരവധി തണ്ണീർത്തടങ്ങൾ കേരളത്തിലുണ്ട്. അവശ്യസാധനങ്ങളും സേവനങ്ങളും പ്രദാനം ചെയ്യുന്നതിലൂടെ ഈ തണ്ണീർത്തട ആവാസവ്യവസ്ഥകൾ എണ്ണമറ്റ ജീവജാലങ്ങൾക്ക് ആശ്രയമാണ്. എന്നാൽ ദ്രുതഗതിയിലുള്ള നഗരവൽക്കരണം ഈ തണ്ണീർത്തടങ്ങളുടെ സ്വാഭാവിക പരിതസ്ഥിതിയെ വിഘടിപ്പിക്കുകയും സസ്യങ്ങളെ നശിപ്പിക്കുകയും ചെയ്തു. …

തണ്ണീർത്തടങ്ങൾ Read More »

കണ്ടൽക്കാടുകൾ

കണ്ടൽക്കാടുകൾ : പ്രകൃതിയുടെകാവൽക്കാർ തീരപ്രദേശങ്ങളിൽ  കരയ്ക്കും വെള്ളത്തിനുമിടയിൽ വളരുന്ന അതിലോലമായ പച്ചപ്പാണ്  കേരളത്തിലെ കണ്ടൽക്കാടുകൾ. അവയുടെ പിണഞ്ഞു കൂടികിടക്കുന്ന വേരുകളും ഉപ്പുവെള്ളത്തിലെ വളർച്ചയും സമുദ്രജീവികളുടെ ആവാസവ്യവസ്ഥകളായി മാറുന്നു. എണ്ണമറ്റ ജീവജാലങ്ങൾക്ക് അഭയവും ഉപജീവനവും നൽകുന്നു. ലോകമെമ്പാടുമുള്ള തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന സവിശേഷമായ ആവാസവ്യവസ്ഥയാണ്  കണ്ടൽക്കാടുകൾ. കരയ്ക്കും കടലിനുമിടയിലുള്ള ഉപ്പുവെള്ളത്തിലാണ് ഈ പ്രത്യേക തണ്ണീർത്തടവനങ്ങൾ തഴച്ചുവളരുന്നത്.  ഈ ആവാസവ്യവസ്ഥകളുടെ വൈവിധ്യമാർന്ന ഒരു നിര കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. അന്തർലീനമായ ജൈവവൈവിധ്യത്തിനപ്പുറം പ്രകൃതിയുടെ സ്വാഭാവിക പ്രതിരോധസംവിധാനമായി കണ്ടൽക്കാടുകൾ പ്രവർത്തിക്കുന്നു.  ചുഴലികാറ്റിനെയും വിനാശകരമായ …

കണ്ടൽക്കാടുകൾ Read More »

പുൽമേടുകൾ

പല വർഗങ്ങളിലുള്ള പുല്ലുകളും മറ്റുസസ്യങ്ങളും നിറഞ്ഞ തുറസ്സായ പ്രദേശങ്ങളെന്നതാണ് കേരളത്തിലെ പുൽമേടുകളുടെ സവിശേഷത. വിവിധ ജീവജാലങ്ങളും പാരിസ്ഥിതിക സന്തുലിതാവസ്ഥയും നിലനിർത്തുന്നതിൽ  ഈ ആവാസവ്യവസ്ഥകൾ നിർണായകപങ്ക്  വഹിക്കുന്നു.  ഈ അതുല്യമായ ആവാസവ്യവസ്ഥയിലെ 1500 മീറ്ററിൽ കൂടുതൽ ഉയരത്തിൽ കാണപ്പെടുന്ന ഉയരമുള്ള പുല്ലുകളും വൈവിധ്യമാർന്ന കുറ്റിച്ചെടികളും നിറഞ്ഞ പ്രദേശങ്ങളെ സാവന്ന കുറ്റിക്കാടുകൾ  എന്ന്  വിളിക്കുന്നു. 1800 മീറ്ററിൽ താഴെയാണെങ്കിൽ ഇടത്തരം ഉയരമുള്ള നിത്യഹരിതവനങ്ങൾക്കൊപ്പമാണ് ഈ പുൽമേടുകൾ കാണപ്പെടുന്നത്. ഇവിടങ്ങളിൽ  കുള്ളൻ ഈന്തപ്പനകൾക്കൊപ്പം വെൻഡ്‌ലാൻഡിയ ത്രൈസോയിഡിയ, ടെർമിനാലിയ ചെബുല തുടങ്ങിയ മരങ്ങളും …

പുൽമേടുകൾ Read More »

വനശാസ്ത്രവും ഗവേഷണവും

ലോകത്തിൻറെ സുസ്ഥിരമായ കാര്യനിർവ്വഹണത്തിനും സംരക്ഷണ പ്രവർത്തനങ്ങൾക്കും വനം വന്യജീവി ഗവേഷണം വളരെയേറെ നിർണായകമാണ്.  ഈ മേഖലയിൽ ജൈവവൈവിധ്യ സംരക്ഷണം, വനം-പരിസ്ഥിതി, വന്യജീവി ജീവശാസ്ത്രം, മികച്ച വനപരിപാലനരീതികൾ എന്നിവ ഉൾപ്പെടെ നിരവധിവിഷയങ്ങൾ ഉൾക്കൊള്ളുന്നു. വന ആവാസവ്യവസ്ഥയുടെ ചലനാത്മകത, വന്യജീവികളുടെ പെരുമാറ്റരീതികൾ, നിലവിലെ പരിസ്ഥിതികളിൽ മനുഷ്യപ്രവർത്തനങ്ങളുടെ സ്വാധീനം എന്നിവ മനസ്സിലാക്കാൻ ഈ മേഖലയിൽ നടത്തുന്ന ഗവേഷണങ്ങൾ സഹായിക്കുന്നു.  ഇത്തരം വിഷയങ്ങൾ പഠനവിധേയമാക്കുന്നതിലൂടെ വിനവിഭവങ്ങളുടേയും വന്യജീവികളുടേയും സംരക്ഷണത്തിനും സുസ്ഥിരമായ ഉപയോഗത്തിനുമായി ഗവേഷകർക്ക് ഫലപ്രദമായ രീതിയിൽ തന്ത്രങ്ങൾ വികസിപ്പിയ്ക്കാൻ കഴിയും. വംശനാശഭീഷണി നേരിടുന്ന …

വനശാസ്ത്രവും ഗവേഷണവും Read More »

ദേശീയോദ്യാനങ്ങൾ

വന്യജീവികളുടെയും അവയുടെ ആവാസവ്യവസ്ഥകളുടെയും സംരക്ഷിത സങ്കേതങ്ങളാണ് ദേശീയോദ്യാനങ്ങൾ (നാഷണല്‍ പാര്‍ക്കുകള്‍). ജൈവവൈവിധ്യവും ലാന്‍ഡ്‌സ്കേപ്പും സംരക്ഷിക്കുന്നതിനോടൊപ്പം  ഗവേഷണം, വിദ്യാഭ്യാസം, റെസ്പോണ്‍സിബിള്‍ ടൂറിസം  എന്നിവയ്ക്കുള്ള അവസരങ്ങളും അവ വാഗ്ദാനം ചെയ്യുന്നു. 1972 ലെ വന്യജീവി (സംരക്ഷണ) നിയമം അനുസരിച്ച് ഈ പാർക്കുകൾക്കുള്ളിലെ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കുന്നതിലൂടെ വന്യജീവി സംരക്ഷണത്തിന് മുൻഗണന നൽകുന്നു. എല്ലാവർക്കും ആരോഗ്യകരമായ ഒരു ഗ്രഹം ഉറപ്പാക്കുന്ന ദേശീയോദ്യാനങ്ങൾ പരിസ്ഥിതി സംരക്ഷണത്തിന്റെ അടിസ്ഥാനശിലകളാണ്. കേരളത്തിലെ നാഷണല്‍ പാര്‍ക്കുകളെ കുറിച്ച് കൂടുതല്‍ അറിയാം സൈലന്റ് വാലി നാഷണൽ പാർക്ക് കേരളത്തിലെ …

ദേശീയോദ്യാനങ്ങൾ Read More »

ലോകപൈതൃക പട്ടികയിലെ പ്രകൃതിജന്യയിടങ്ങൾ

അതീവ പ്രാധാന്യമർഹിക്കുന്ന സവിശേഷ പാരിസ്ഥിതിക, ജൈവഭൗതിക, പരിണാമപ്രക്രിയകളുടെ അനുപമമായ മാതൃകയായി കരുതാവുന്ന, ഇന്ത്യൻ മൺസൂൺ കാലക്രമത്തെത്തന്നെ നിയന്ത്രിക്കുന്ന വൈവിധ്യമേറിയ ആവാസവ്യവസ്ഥകളാൽ സമ്പന്നമായ മലനിരകളാണ് പശ്ചിമഘട്ടം.  ജൈവവൈവിധ്യ പ്രത്യേകതകളാലും അനന്യമായ തനത് ജീവജാലങ്ങളുടെ സാന്നിധ്യത്താലും ലോകത്തിലെ 8‘ Hottest hotspot’ കളിൽ ഒന്നായി പ്രഖ്യാപിക്കപ്പെട്ട പശ്ചിമഘട്ടത്തിനെ UNESCO യുടെ World Heritage Committee ലോക പൈതൃക പട്ടികയിലെ പ്രകൃതിജന്യയിടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  പ്രദേശത്തെ മൺസൂണിന്റെ കാലക്രമം നിശ്ചയിക്കുന്നതിലും, കാലാവസ്ഥ നിയന്ത്രിക്കുന്നതിലും അതുവഴി മനുഷ്യരുൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിനു വഴിയൊരുക്കുന്നതുമൊക്കെ കണക്കാക്കിയായിരുന്നു ഈ …

ലോകപൈതൃക പട്ടികയിലെ പ്രകൃതിജന്യയിടങ്ങൾ Read More »

Scroll to Top