ബയോസ്ഫിയർ റിസർവ്വുകൾ
1971 യുനെസ്കോ (UNESCO) യുടെ Man & Biosphereഎന്ന പദ്ധതിയുടെ ഭാഗമായാണ് ബയോസ്ഫിയർ റിസർവ്വുകൾനിലവിൽ വന്നത്. സംരക്ഷിത വനങ്ങൾ എന്ന നിലയിൽ പ്രഖ്യാപിക്കപ്പെടുന്ന ചെറിയ പ്രദേശങ്ങൾക്കുപരിയായി വിശാലമായ ഭൂമേഖലകളെ, അവിടുത്തെ പാരിസ്ഥിതിക, സാംസ്കാരിക, സാമ്പത്തിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തി സുസ്ഥിര വികസനത്തിനായുള്ള ദീർഘകാല പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുക എന്നതാണ് ബയോസ്ഫിയർ റിസർവ്വുകളിലൂടെ വിവക്ഷിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം തദ്ദേശ ജനങ്ങളുടെ സാംസ്കാരിക, സാമ്പത്തിക ഉന്നമനവും ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു. ഇന്ത്യയിലെ തന്നെ ആദ്യ ബയോസ്ഫിയർ റിസർവ്വായ, കർണാടകത്തിലും …