പ്ലാൻ്റേഷൻ ഫോറസ്ട്രി
തേയില, കാപ്പി, റബ്ബർ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ നാണ്യവിളകളുടെ വലിയതോതിലുള്ള തോട്ടങ്ങൾ സ്ഥാപിക്കപ്പെടുകയും ഭൂപ്രകൃതിയെത്തന്നെ മാറ്റി മറിയ്ക്കുകയും കൊളോണിയൽ ഭരണകൂടത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്ത കൊളോണിയൽ ഭരണകാലഘട്ടത്തിന്റെ സമ്പന്നമായൊരു ചരിത്രം കേരളത്തിലെ പ്ലാന്റേഷൻ ഫോറസ്ട്രിയ്ക്കുണ്ട്. തടി, തടിഉൽപ്പന്നങ്ങൾ എന്നിവയുടെ ആവശ്യം ഏറി വരുന്നത്, സംസ്ഥാന സർക്കാരും വിവിധ സംഘടനകളും ഉപയോഗ ശൂന്യമായിക്കിടന്ന സ്ഥലങ്ങളിൽ അതിവേഗം വളരുന്ന തടിയിനങ്ങളെ വളർത്തുന്ന രീതി പ്രോത്സാഹിപ്പിയ്ക്കുന്നതിലേക്ക് നയിച്ചു. ഇത്തരം പരിശ്രമങ്ങൾ സ്വാഭാവിക വനങ്ങളുടെ സമ്മർദ്ദം കുറയ്ക്കാനും പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് വലിയ …