വനങ്ങളുടെ ആരോഗ്യവും പരിപാലനവും
സുസ്ഥിര വന പരിപാലനത്തിലെ നിർണ്ണായക ഘടകമാണ് വനങ്ങളുടെ ആരോഗ്യ പരിപാലനം എന്നത്. വന പരിസ്ഥിതി ചൈതന്യം വർദ്ധിപ്പിക്കുന്നതിനൊപ്പം, മരങ്ങളുടെ ആരോഗ്യം, ഉൽപ്പാദനക്ഷമത, പ്രതിരോധശേഷി എന്നിവ നിലനിർത്താൻ ഇതു ലക്ഷ്യമിടുന്നു. ജീവിവർഗഘടന, മണ്ണിന്റെ ഗുണനിലവാരം പരിസ്ഥിതി ഘടകങ്ങൾ, കാലാവസ്ഥ തുടങ്ങിയവ വനാരോഗ്യത്തെ സ്വാധീനിക്കുന്ന സൂചകങ്ങളാണ്. ആസൂത്രണം, വിവരശേഖരണം, വിശകലനം, വ്യാഖ്യാനം, പരിപാലനം, പ്രതികരണം, നിരീക്ഷണം എന്നിവ വനാരോഗ്യത്തിലെ സുപ്രധാന ഘടകങ്ങളാണ്. വൃക്ഷങ്ങളുടെ അരോഗ്യം, പരിസ്ഥിതി സാഹചര്യങ്ങൾ തുടങ്ങിയ പഠന വിവരങ്ങൾ ശേഖരിക്കാൻ ഫീൽഡ് സർവ്വെകളും റിമോട്ട് സെൻസിംങ്ങും ഉപയോഗിക്കുന്നു. …