Kerala Forest Department

Forest ML

വിവിധവിഭാഗങ്ങള്‍

വകുപ്പിന്റെ കീഴിലെ വിവിധ വിഭാഗങ്ങളുടെ പ്രധാന ചുമതലകൾ: ഫോറസ്റ്റ് മാനേജ്മെന്റ് വിഭാഗം വനം കയ്യേറ്റം, അനധികൃത മരംമുറി, വന്യമൃഗവേട്ട തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായ നടപടി സ്വീകരിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നത് ഈ വിഭാഗമാണ്‌. സുരക്ഷയ്ക്കപ്പുറം, എല്ലാ ഫീൽഡ് ഫോർമേഷനുകളും എൻഫോഴ്സർമെന്‍റ്  പ്രവർ ത്തനങ്ങള്‍ കൃത്യമായി ചെയ്യുന്നു എന്ന് ഈ വിംഗ് ഉറപ്പാക്കുന്നു. വനസംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങളും  ചട്ടങ്ങളും കൃത്യമായി നടപ്പിലാക്കുന്നുണ്ട് എന്നും ഈ വിഭാഗമാണ്‌ ഉറപ്പു വരുത്തുന്നത്. വന വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നടപടിക്രമങ്ങള്‍ പാലിക്കുന്നു …

വിവിധവിഭാഗങ്ങള്‍ Read More »

പ്രകൃതിയുടെ മാന്ത്രികത

കണ്ടൽക്കാടുകൾ : പ്രകൃതിയുടെകാവൽക്കാർ തീരപ്രദേശങ്ങളിൽ കരയ്ക്കും വെള്ളത്തിനുമിടയിൽ വളരുന്ന അതിലോലമായ പച്ചപ്പാണ് കേരളത്തിലെ കണ്ടൽക്കാടുകൾ. അവയുടെ പിണഞ്ഞു കൂടികിടക്കുന്ന വേരുകളും ഉപ്പുവെള്ളത്തിലെ വളർച്ചയും സമുദ്രജീവികളുടെ ആവാസവ്യവസ്ഥകളായി മാറുന്നു. എണ്ണമറ്റ ജീവജാലങ്ങൾക്ക് അഭയവും ഉപജീവനവും നൽകുന്നു. ലോകമെമ്പാടുമുള്ള തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന സവിശേഷമായ ആവാസവ്യവസ്ഥയാണ് കണ്ടൽക്കാടുകൾ. കരയ്ക്കും കടലിനുമിടയിലുള്ള ഉപ്പുവെള്ളത്തിലാണ് ഈ പ്രത്യേക തണ്ണീർത്തടവനങ്ങൾ തഴച്ചുവളരുന്നത്. ഈ ആവാസവ്യവസ്ഥകളുടെ വൈവിധ്യമാർന്ന ഒരു നിര കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. അന്തർലീനമായ ജൈവവൈവിധ്യത്തിനപ്പുറം പ്രകൃതിയുടെ സ്വാഭാവിക പ്രതിരോധസംവിധാനമായി കണ്ടൽക്കാടുകൾ പ്രവർത്തിക്കുന്നു. ചുഴലികാറ്റിനെയും വിനാശകരമായ …

പ്രകൃതിയുടെ മാന്ത്രികത Read More »

നമ്മുടെ പ്രകൃതി സമ്പത്ത് സംരക്ഷിക്കാം

കേരളത്തിൻ്റെ സംരക്ഷിത പ്രദേശങ്ങളുടെ വിപുലമായ ശൃംഖലയുടെ സംരക്ഷണം എന്നത് പ്രകൃതിയുടെ പൈതൃകത്തെ സംരക്ഷിക്കുക എന്നതാണ്. നമ്മുടെ വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും സമ്പന്നമായ സസ്യജന്തുജാലങ്ങളെ സംരക്ഷിക്കുന്നതിലും, കേരളത്തിൻ്റെ പ്രകൃതി സമ്പത്തിൻ്റെ പൈതൃകം ഭാവിതലമുറയ്ക്ക് ഉറപ്പാക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു. നമ്മുടെ കേരളത്തിന്‍റെ തനതായ ജൈവവൈവിധ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും സംരക്ഷിക്കുന്നതിലും ഈ സംരക്ഷിത പ്രദേശങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കേരളത്തിന്‍റെ സംരക്ഷിത പ്രദേശങ്ങള്‍  # പേര് വിസ്തീർണ്ണം (ച.കി.മീ) രൂപീകരിച്ച  വർഷം ദേശീയ പാർക്കുകൾ 1 ഇരവികുളം …

നമ്മുടെ പ്രകൃതി സമ്പത്ത് സംരക്ഷിക്കാം Read More »

വരൂ ഹരിത പോരാളിയാകാൻ

വരൂ!! പരിസ്ഥിതി സംരക്ഷണത്തിനായി സ്വയം സന്നദ്ധരാകാം.  “സ്നേക്ക് റെസ്കുവര്‍” ആയി രജിസ്റ്റര്‍ ചെയ്യാം നമ്മുടെ ആവാസവ്യവസ്ഥയുടെ നിലനില്‍പ്പിനു പാമ്പുകൾ നിർണായക പങ്ക് വഹിക്കുന്നു. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് അവയുടെ സംരക്ഷണം അത്യാവശ്യമാണ്. എന്നാല്‍ അതേ സമയം മനുഷ്യര്‍ താമസിക്കുന്ന ഇടങ്ങളില്‍ പാമ്പിന്റെ സാന്നിധ്യം ഉണ്ടാകുമ്പോള്‍ പലപ്പോഴും മനുഷ്യജീവന് ഭീഷണി ഉണ്ടാകുന്നതും പരിഹരിക്കപ്പെടെണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ മനുഷ്യരുടെ സുരക്ഷ ഉറപ്പാക്കി കൊണ്ട് പാമ്പുകള്‍ക്കും പരിക്കേല്‍ക്കാതെ പാമ്പുകളെ പിടികൂടി പ്രദേശത്ത് നിന്നും മാറ്റുക എന്നത് അത്യാവശ്യമാണ്. ഇത്തരത്തില്‍ വിലയേറിയ മനുഷ്യജീവന്‍ …

വരൂ ഹരിത പോരാളിയാകാൻ Read More »

വിവരാവകാശം

Government of Kerala RTI Portal: https://rtiportal.kerala.gov.in   Guidelines to use RTI Portal This Web Portal can be used by Indian citizens to file RTI application online and also to make payment for RTI application online. An applicant who desires to obtain any information under the RTI Act can make a request through this Web Portal to …

വിവരാവകാശം Read More »

മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിനുള്ള നടപടികള്‍

മനുഷ്യ-വന്യമൃഗ സംഘർഷം പരിഹരിക്കുന്നതിനായി റാപ്പിഡ് റെസ്പോൺസ് ടീമുകള്‍ (RRT)  മനുഷ്യ-വന്യമൃഗ സംഘർഷമുള്ള സാഹചര്യത്തിൽ, പൊതുജനങ്ങൾ സ്വന്തം സുരക്ഷ മുൻനിർത്തി, സംഭവ സ്ഥലത്തുനിന്ന് അകലം പാലിക്കേണ്ടതാണ്. അത് വഴി, പരിശീലനം ലഭിച്ച റാപ്പിഡ് റെസ്പോൺസ് ടീം (RRT) അംഗങ്ങൾക്ക് പ്രശ്നം പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിനുള്ള അവസരം നൽകാം. RRT യുടെ വിശദവിവരങ്ങൾ അറിയുന്നതിനായി ക്ലിക്ക് ചെയ്യുക ലോകത്തെ മറ്റുപല സ്ഥലങ്ങളും പോലെ തന്നെ കേരളവും അഭിമുഖീകരിക്കുന്ന ഒരു  പ്രശ്നമാണ് മനുഷ്യ-വന്യമൃഗ സംഘർഷം. ഇത് കുറച്ചു കൊണ്ട് വരുന്നതിനും …

മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ Read More »

SARPA മൊബൈൽ ആപ്പ്

‘സര്‍പ്പ’ മൊബൈൽ ആപ്പ്: കേരളത്തിലെ പാമ്പ് സംരക്ഷണപ്രവർത്തനത്തിന്റെ ആധുനിക  മുഖം പാമ്പുകൾ: പരിസ്ഥിതി സംരക്ഷണത്തിന്റെ കാവൽക്കാർ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതില്‍ പാമ്പുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതോടൊപ്പം പരിസ്ഥിതിക സന്തുലിതാവസ്തയുടെ പ്രധാന സൂചകവുമാണ് പാമ്പുകള്‍. എലി, പ്രാണികൾ, മറ്റ് ചെറിയ ജീവികള്‍ ഉള്‍പ്പടെയുള്ളവയുടെ എണ്ണം പെരുകാതെ നിലനിര്‍ത്തുന്നതിലും രോഗങ്ങളുടെ വ്യാപനവും തടയുന്നതില്‍ ഗണ്യമായ ഒരു പങ്കാണ് പാമ്പുകള്‍ക്കുള്ളത്. വലിയ ജീവികള്‍ക്ക് ഇരയാകുന്നത് വഴി പാമ്പുകൾ ഭക്ഷണ ശൃംഖലയുടെ ഒരു പ്രധാന ഭാഗം ആകുകയും അത് വഴി …

SARPA മൊബൈൽ ആപ്പ് Read More »

വനപരിശീലനകേന്ദ്രങ്ങള്‍

പാലക്കാട് ജില്ലയിലെ വാളയാർ ആസ്ഥാനമാക്കി സ്റ്റേറ്റ് ഫോറസ്റ്റ് ട്രൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വാളയാർ, തിരുവനന്തപുരം ജില്ലയിലെ അരിപ്പയിലെ സ്റ്റേറ്റ് ഫോറസ്റ്റ് ട്രൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അരിപ്പ, തിരുവനന്തപുരം പി.ടി.പി.നഗറില്‍ ഫോറസ്ട്രി പരിശീലന കേന്ദ്രം എന്നിവയാണ് എച്ച് ആര്‍ ഡി വിഭാഗത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്ന വനപരിശീലനകേന്ദ്രങ്ങള്‍. സംസ്ഥാന വനപരിശീലന കേന്ദ്രം, വാളയാർ വനം വകുപ്പിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർക്കും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കും പരിശീലനം കൊടുക്കുന്നതിനായി 05/12/1961-ലെ GO (MS) 1220/61/Agri പ്രകാരം വാളയാർ ആസ്ഥാനമാക്കി കേരള ഫോറസ്റ്റ് സ്കൂൾ …

വനപരിശീലനകേന്ദ്രങ്ങള്‍ Read More »

ലക്ഷ്യങ്ങൾ

പരിസ്ഥിതി സംരക്ഷണ സമീപനത്തിലൂന്നി വനങ്ങളെ ശാസ്ത്രീയമായി പരിപാലിച്ചു നിയന്ത്രിക്കുന്നിതലൂടെ വനവിഭവങ്ങളും സേവനങ്ങളും സമൂഹത്തിനും വരും തലമുറകള്‍ക്കുമായി എത്തിച്ചു കൊടുക്കുക. വനത്തിനുള്ളിലും പുറത്തുമുള്ള വന്യജീവികളെ സംരക്ഷിക്കുക വനത്തിനുള്ളിലെ വൃഷ്ടിപ്രദേശങ്ങളിലെ ജലലഭ്യത പരമാവധി സംരക്ഷിച്ച്‌ സമൂഹത്തിന് ജലസുരക്ഷ ഉറപ്പാക്കുക. വനങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ മൂല്യങ്ങൾ ഉറപ്പാക്കുക. വനങ്ങളുടെയും തോട്ടങ്ങളുടെയും ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക. പങ്കാളിത്തതത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വനപരിപാലനത്തിലൂടെ വനാശ്രയ സമൂഹങ്ങളുടെ ഉപജീവന മാർഗ്ഗങ്ങൾ പരമാവധി ഉറപ്പാക്കുക. വനത്തിലെ അതീവസമ്പന്നമായ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും വനമേഖലയ്ക്ക് പുറത്തുള്ള ജൈവവൈവിധ്യം സംരക്ഷിക്കാൻ സമൂഹത്തെ പ്രേരിപ്പിക്കുന്നതിനും സഹായിക്കുക. …

ലക്ഷ്യങ്ങൾ Read More »

Scroll to Top