കേരളത്തിലെ വനങ്ങള്
Will be updated soon
Will be updated soon
ഭൂമിശാസ്ത്രപരമായ നിരവധി സവിശേഷതകളാൽ അനുഗ്രഹീതമായ, ഉഷ്ണമേഖലയിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണ് കേരളം. പ്രാദേശിക കാലാവസ്ഥ, മണ്ണിന്റെ വൈവിധ്യം, തനതായ സസ്യജാലങ്ങൾ എന്നിവ മൂലം രൂപപ്പെട്ട വൈവിധ്യമാർന്ന ആവാസവ്യവസ്ഥകൾ ധാരാളം ജന്തുജാലങ്ങൾക്ക് അഭയം നൽകുന്നു. അവ എണ്ണത്തിൽ സമൃദ്ധവും ജൈവ വൈവിധ്യത്താൽ സമ്പന്നവുമാണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജന്തുജാലങ്ങൾ ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ കോണിൽ സ്ഥിതി ചെയ്യുന്ന ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് വിളിക്കപ്പെടുന്ന കേരളം പ്രകൃതി സ്‌നേഹികൾക്കും വന്യജീവി സ്‌നേഹികൾക്കും പ്രിയപ്പെട്ട ഇടമാണ്. തീരദേശ സമതലങ്ങൾ മുതൽ പശ്ചിമഘട്ടം വരെയുള്ള …
ലോകത്തിൻറെ സുസ്ഥിരമായ കാര്യനിർവ്വഹണത്തിനും സംരക്ഷണ പ്രവർത്തനങ്ങൾക്കും വനം വന്യജീവി ഗവേഷണം വളരെയേറെ നിർണായകമാണ്. ഈ മേഖലയിൽ ജൈവവൈവിധ്യ സംരക്ഷണം, വനം-പരിസ്ഥിതി, വന്യജീവി ജീവശാസ്ത്രം, മികച്ച വനപരിപാലനരീതികൾ എന്നിവ ഉൾപ്പെടെ നിരവധിവിഷയങ്ങൾ ഉൾക്കൊള്ളുന്നു. വന ആവാസവ്യവസ്ഥയുടെ ചലനാത്മകത, വന്യജീവികളുടെ പെരുമാറ്റരീതികൾ, നിലവിലെ പരിസ്ഥിതികളിൽ മനുഷ്യപ്രവർത്തനങ്ങളുടെ സ്വാധീനം എന്നിവ മനസ്സിലാക്കാൻ ഈ മേഖലയിൽ നടത്തുന്ന ഗവേഷണങ്ങൾ സഹായിക്കുന്നു. ഇത്തരം വിഷയങ്ങൾ പഠനവിധേയമാക്കുന്നതിലൂടെ വിനവിഭവങ്ങളുടേയും വന്യജീവികളുടേയും സംരക്ഷണത്തിനും സുസ്ഥിരമായ ഉപയോഗത്തിനുമായി ഗവേഷകർക്ക് ഫലപ്രദമായ രീതിയിൽ തന്ത്രങ്ങൾ വികസിപ്പിയ്ക്കാൻ കഴിയും. വംശനാശഭീഷണി നേരിടുന്ന …
കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് വനനയങ്ങൾ സമൂലമായ നയവ്യതിയാനത്തിനു വിധേയമാകുകയാണ്. തടിയധിഷ്ഠിത വ്യവഹാരങ്ങളിൽ നിന്നും തടിയിതര വനോൽപ്പന്നങ്ങളുടെ ക്രയവിക്രയത്തിൽ ഊന്നൽ നൽകി ജനകീയ സേവനങ്ങൾ നൽകുന്നതിൽ വകുപ്പ് കൂടുതൽ മുന്നോട്ടുപോകുകയാണ്. ആവാസവ്യവസ്ഥയുടെ സംരക്ഷണം, കാലാവസ്ഥാ വ്യതിയാന നിയന്ത്രണം, ജൈവ വംശീയ വൈവിധ്യങ്ങളുടെ ഏകീകരണം, വനോൽപ്പന്നങ്ങളുടെ വിപണനം തുടങ്ങി നിരവധി ക്ഷേമ പ്രവർത്തനങ്ങളിൽ വനം വകുപ്പ് ലക്ഷ്യമിടുന്നു. കേരളത്തിലെ വനപരിപാലന ചരിത്രം ഏതാണ്ട് ഒന്നര നൂറ്റാണ്ട് മുമ്പാണ് രൂപം കൊണ്ടത്. സംസ്ഥാനത്തിന്റെ സാമ്പത്തിക താൽപര്യം മുൻനിർത്തിയുള്ള വനപരിപാലനത്തിനായിരുന്നു അക്കാലത്ത് മുൻഗണന ലഭിച്ചിരുന്നത്. …
വന്യജീവി നിരീക്ഷണം കാര്യക്ഷമമാക്കാൻ ശാസ്ത്രീയമായ വിവര ശേഖരണം, സാഹചര്യങ്ങളെ കൃത്യമായി വിലയിരുത്തൽ, വന്യജീവികളുടെ വർദ്ധനവ് എന്നിവ അത്യന്താപേക്ഷിതമാണ്. ആവാസവ്യവസ്ഥയുടെ ആരോഗ്യകരമായ നിലനില്പിനും ആസൂത്രണമികവിനും സംരക്ഷണപ്രവർത്തനം കാര്യക്ഷമമാക്കാനും വന്യജീവികളുടെ എണ്ണം ഫലപ്രദമായി കണക്കാക്കുന്നതിനും ഈ പ്രക്രിയ നിർണായകമാണ്. സൂചനകൾ കണ്ടെത്തിയും ഫീൽഡ് സർവേകൾ നടത്തിയും ക്യാമെറാട്രാപ്പുകൾ, ആധുനിക സാങ്കേതിക വിദ്യയിലൂടെ വിവരശേഖരണം നടത്തിയും ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്തും ഉചിതമായ നടപടികൾ തീരുമാനിക്കാം. വന്യജീവി നിരീക്ഷണ പരിപാടികളിൽ സുപ്രധാനം വന്യജീവികളുടെ എണ്ണത്തിലെ പെരുപ്പം, ഉല്പാദനനിരക്ക്, ആവാസവ്യവസ്ഥയുടെ നിലവാരം എന്നിവയാണ്. …
തേയില, കാപ്പി, റബ്ബർ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ നാണ്യവിളകളുടെ വലിയതോതിലുള്ള തോട്ടങ്ങൾ സ്ഥാപിക്കപ്പെടുകയും ഭൂപ്രകൃതിയെത്തന്നെ മാറ്റി മറിയ്ക്കുകയും കൊളോണിയൽ ഭരണകൂടത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്ത കൊളോണിയൽ ഭരണകാലഘട്ടത്തിന്റെ സമ്പന്നമായൊരു ചരിത്രം കേരളത്തിലെ പ്ലാന്റേഷൻ ഫോറസ്ട്രിയ്ക്കുണ്ട്. തടി, തടിഉൽപ്പന്നങ്ങൾ എന്നിവയുടെ ആവശ്യം ഏറി വരുന്നത്, സംസ്ഥാന സർക്കാരും വിവിധ സംഘടനകളും ഉപയോഗ ശൂന്യമായിക്കിടന്ന സ്ഥലങ്ങളിൽ അതിവേഗം വളരുന്ന തടിയിനങ്ങളെ വളർത്തുന്ന രീതി പ്രോത്സാഹിപ്പിയ്ക്കുന്നതിലേക്ക് നയിച്ചു. ഇത്തരം പരിശ്രമങ്ങൾ സ്വാഭാവിക വനങ്ങളുടെ സമ്മർദ്ദം കുറയ്ക്കാനും പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് വലിയ …
ഫോറസ്ട്രി എഡ്യൂക്കേഷൻ ഡയറക്ട്രേറ്റിന് കീഴിലുള്ള വന വിദ്യാഭ്യാസം കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന് (MOEF &CC) കീഴിലുള്ള ഡയറക്ട്രേറ്റ് ഓഫ് ഫോറസ്ട്രി എഡ്യൂക്കേഷൻ (DFE) ആണ് ഇന്ത്യയിലെ വനവിദ്യാഭ്യാസത്തിനും പരിശീലനത്തിനും മേൽനോട്ടം വഹിക്കുന്നത്. ഉത്തരാഖണ്ഡിലെ ഡെറാഡ്യൂണിലുള്ള ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമി (IGNFA) കൂടാതെ വിവിധ സെൻട്രൽ അക്കാഡമി ഫോർ സ്റ്റേറ്റ് ഫോറസ്റ്റ് സർവ്വീസ്(CASFOS) തുടങ്ങിയവ DFE-യുടെ നിയന്ത്രണത്തിലുള്ള പ്രധാന സ്ഥാപനങ്ങളാണ്. വിവിധ ഔദ്യോഗിക ഘട്ടങ്ങളിൽ മികച്ച നിലവാരമുള്ള ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ഉദ്യോഗസ്ഥരെ …
വനപരിപാലനത്തിൽ ആവാസ വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള പരിപാലനരീതികൾ പരമ്പരാഗതമായ വനപരിപാലനത്തിൽ നിന്നുള്ള വ്യതിയാനത്തെ സൂചിപ്പിക്കുന്നു. പരമ്പരാഗതമായി തുടർന്ന് വരുന്ന വന പരിപാലനം വിഭവസമാഹരണത്തിൽ മാത്രമാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇത് വന വിഭവങ്ങളുടെ ഉപഭോഗവും പുനരുജ്ജീവനവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ മാത്രം ലക്ഷ്യമിടുന്നതാണ്. സാധാരണ വനപരിപാലനം പലപ്പോഴും സ്വാഭാവിക ജന വിഭാഗത്തോട് ഒപ്പം ചേർന്ന് നിന്ന് കൊണ്ടുള്ള പ്രവർത്തനരീതികളാണ് പിന്തുടരുന്നത്. കാലക്രമേണ സുസ്ഥിര വനപരിപാലന തത്വങ്ങൾ രൂപംകൊണ്ടു. 1992-ലെ പരിസ്ഥിതിയും വികസനവും സംബന്ധിച്ച ഐക്യ രാഷ്ട്ര സഭാ സമ്മേളനത്തിൽ …
വൈവിധ്യമാർന്ന സസ്യജന്തുജാല സമ്പത്തും വിഭിന്നങ്ങളായ വന നിരകളും വ്യത്യസ്തങ്ങളായ ഭൂപ്രകൃതിയും സംഗമിക്കുന്ന ശൈലാദ്രിഖണ്ഡമാണ് പശ്ചിമഘട്ട മലനിരകൾ. ഈയൊരു സവിശേഷതയാൽ ഇവിടം ഇന്ന് യുനെസ്കോയുടെ ലോക പൈതൃക സമ്പത്തിന്റെ ഭാഗവുമാണ്. വടക്ക് ഗുജറാത്തിലെ താപ്തി മുതൽ തെക്ക് തമിഴ് നാട്ടിലെ തോവാള വരെ 1500 കി.മീ. ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗിരിനിരകളുടെ ഭാഗമാണ് നമ്മുടെ കേരളം. വിവിധ തരം വനങ്ങൾ, നദികൾ, സംസ്ക്കാരങ്ങൾ, കൃഷി, ജീവിതശൈലികൾ എന്നിവ ചിട്ടപ്പെടുത്തുന്നതിൽ പശ്ചിമഘട്ടത്തിന് നിർണ്ണായകമായ പങ്കാണുള്ളത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ വനങ്ങൾ …
സുസ്ഥിര വന പരിപാലനത്തിലെ നിർണ്ണായക ഘടകമാണ് വനങ്ങളുടെ ആരോഗ്യ പരിപാലനം എന്നത്. വന പരിസ്ഥിതി ചൈതന്യം വർദ്ധിപ്പിക്കുന്നതിനൊപ്പം, മരങ്ങളുടെ ആരോഗ്യം, ഉൽപ്പാദനക്ഷമത, പ്രതിരോധശേഷി എന്നിവ നിലനിർത്താൻ ഇതു ലക്ഷ്യമിടുന്നു. ജീവിവർഗഘടന, മണ്ണിന്റെ ഗുണനിലവാരം പരിസ്ഥിതി ഘടകങ്ങൾ, കാലാവസ്ഥ തുടങ്ങിയവ വനാരോഗ്യത്തെ സ്വാധീനിക്കുന്ന സൂചകങ്ങളാണ്. ആസൂത്രണം, വിവരശേഖരണം, വിശകലനം, വ്യാഖ്യാനം, പരിപാലനം, പ്രതികരണം, നിരീക്ഷണം എന്നിവ വനാരോഗ്യത്തിലെ സുപ്രധാന ഘടകങ്ങളാണ്. വൃക്ഷങ്ങളുടെ അരോഗ്യം, പരിസ്ഥിതി സാഹചര്യങ്ങൾ തുടങ്ങിയ പഠന വിവരങ്ങൾ ശേഖരിക്കാൻ ഫീൽഡ് സർവ്വെകളും റിമോട്ട് സെൻസിംങ്ങും ഉപയോഗിക്കുന്നു. …