Kerala Forest Department

Forest Stewardship ML

കേരളത്തിലെ സസ്യജാലങ്ങൾ

പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കേരളം അനിതരസാധാരണമായ ജൈവ-ഭൂമിശാസ്ത്ര പ്രാധാന്യമുള്ള സംസ്ഥാനമാണ് . പശ്ചിമഘട്ടത്തിലെ 95% സസ്യജാലങ്ങളും 90% ജന്തുവർഗ്ഗങ്ങളും ഇവിടെയാണ് കാണപ്പെടുന്നത്. ഈ വിശാലമായ ജൈവവൈവിധ്യത്തെ പരിപോഷിപ്പിക്കുന്നതിൽ കേരളത്തിലെ ഭൂപ്രകൃതിയും കാലാവസ്ഥയും സുപ്രധാന പങ്ക് വഹിക്കുന്നു. കാടുകൾ മുതൽ കായൽ വരെ, ഓരോ ആവാസവ്യവസ്ഥയും ജീവന്റെ സന്തുലിതാവസ്ഥയ്ക്ക് നിദാനമാകുന്നു. കാലാവസ്ഥ, ഭൂമിശാസ്ത്രം, വിവിധ വർഗ്ഗത്തിൽപ്പെട്ട സസ്യ-ജന്തുജാലങ്ങൾ തമ്മിലുള്ള ഇടപെടലുകൾ എന്നിവയാൽ പരസ്പരപൂരിതമായ ഈ ജൈവവൈവിധ്യം പ്രകൃതിയുടെ വിസ്മയമാണ്. നിരന്തര മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സസ്യ-ജന്തുജാലങ്ങളെ തിരിച്ചറിയുകയും …

കേരളത്തിലെ സസ്യജാലങ്ങൾ Read More »

കേരളത്തിലെ സ്ഥാനീയ സസ്യ- ജീവജാലങ്ങൾ

സസ്യജാലങ്ങളുടെ കലവറയായ കേരളം മറ്റൊരിടത്തും കാണാൻ കഴിയാത്ത വിധത്തിൽ അതിശയിപ്പിക്കുന്ന അനേകം സ്ഥാനീയ സസ്യങ്ങളുടെ ആവാസം കൂടിയാണ്. 3800 സപുഷ്പികളിൽ 33.5 ശതമാനവും കേരളത്തിന്റെ അതിർത്തിക്കുള്ളിൽ മാത്രമായി കാണപ്പെടുന്നവയാണ്. ഇന്ത്യയിൽ കാണപ്പെടുന്ന സ്ഥാനീയ ഇനങ്ങളിൽ 22.6 ശതമാനം കേരളത്തിൽ മാത്രമായി കണപ്പെടുന്നു. ഗോണ്ട്വാനലാൻഡ് എന്ന മാതൃഭൂഖണ്ഡത്തിൽ നിന്നുമാണ് അനുപമമായ ഇത്തരം സ്ഥാനീയ സസ്യജാലങ്ങളുടെ ഉത്പത്തി വ്യക്തമാക്കപ്പെടുന്നത്. കേരളത്തിലും ശ്രീലങ്കയിലും കാണപ്പെടുന്ന പല സസ്യങ്ങളും ചില സ്വഭാവസവിശേഷതകൾ പങ്കു വെക്കുന്നുണ്ടെങ്കിലും ഭൂമിശാസ്ത്രപരവും കാലാനുസൃതവുമായ വേർത്തിരിവുകൾ മൂലം പ്രകടമായ വ്യത്യാസങ്ങൾക്കും …

കേരളത്തിലെ സ്ഥാനീയ സസ്യ- ജീവജാലങ്ങൾ Read More »

വംശനാശ ഭീഷണി നേരിടുന്ന ജീവിവംശങ്ങൾ

സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ അടുത്തിടെ നടത്തിയ ഒരു പഠനം കേരളത്തിന്റെ ജൈവവൈവിധ്യത്തെ കുറിച്ചുള്ള ആശങ്കാജനകമായ ചിത്രം വരച്ചുകാട്ടുന്നു. 31 ഇനം സസ്തനികൾ, 20 ഇനം പക്ഷികൾ, 54 ഇനം ഉരഗങ്ങൾ, 54 ഇനം തവളകൾ, 38 ഇനം തുമ്പികൾ, 15 ഇനം ശുദ്ധജല ഞണ്ടുകൾ, 4 ഇനം കടുവ ചിലന്തികൾ തുടങ്ങിയ കേരളത്തിലെ നിരവധിയിനം ജന്തുജാലങ്ങൾ വംശനാശഭീഷണി നേരിടുകയാണെന്ന് ഈ പഠനം കണ്ടെത്തി. 35 ഇനം ശുദ്ധജല മത്സ്യങ്ങളും 3 ഷെൽഫിഷ് ഇനങ്ങളും ഈ പട്ടികയിൽ …

വംശനാശ ഭീഷണി നേരിടുന്ന ജീവിവംശങ്ങൾ Read More »

പാരിസ്ഥിതിക സേവനങ്ങൾ

ആവാസ വ്യവസ്ഥയിൽ നിന്നും മനുഷ്യരാശിക്ക് ലഭിക്കുന്ന പ്രയോജനങ്ങളെയാണ് പാരിസ്ഥിതിക സേവനങ്ങൾ എന്ന് പറയുന്നത്. ഇവയെ പ്രധാനമായി 4 ആയി തരം തിരിക്കാം ഭൗതിക സേവനങ്ങൾ പരിസ്ഥിതിയിൽ നിന്നും നേരിട്ട് ലഭിക്കുന്ന ഭക്ഷണം, ജലം, തടികൾ തുടങ്ങിയവയെയാണ് ഭൗതിക സേവനങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രിത സേവനങ്ങൾ കാലാവസ്ഥ നിയന്ത്രണം, ജല ശുദ്ധീകരണം,  വെള്ളപ്പൊക്ക നിയന്ത്രണം പോലെ പ്രകൃത്യാലുള്ള സ്വയം ക്രമീകൃത വ്യവസ്ഥാപനം വഴി ലഭിക്കുന്ന സേവനങ്ങളെ  നിയന്ത്രിത സേവനങ്ങൾ എന്ന് പറയുന്നു. സഹായക സേവനങ്ങൾ മണ്ണ് രൂപീകരണം, പ്രകാശ …

പാരിസ്ഥിതിക സേവനങ്ങൾ Read More »

Scroll to Top