ഫോറസ്റ്റ്-പ്ലസ് 3.0
ആമുഖം കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയവും യു.എസ്.എ.ഐ.ഡി-യും ചേര്‍ന്ന് നടപ്പിലാക്കി വരുന്ന ഒരു സംരംഭമാണ് ഫോറസ്റ്റ്-പ്ലസ് 3.0 പ്രോഗ്രാം.ഇന്ത്യയിലെ വനപ്രദേശങ്ങളുടെ സുസ്ഥിരവും വിവരാധിഷ്ഠിതവും ഇൻക്ലൂസീവുമായ മാനേജ്മെന്റിനു സാങ്കേതിക സഹായം നൽകുന്നതിലാണ് ഈ പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രധാന സവിശേഷതകള്‍ വൻ സിസ്റ്റം (Van System) : മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ വര്‍ക്കിംഗ് പ്ലാനുകള്‍, മാനേജ്‌മന്റ് പ്ലാനുകള്‍ എന്നിവ തയ്യാറാക്കുന്നതിനുള്ള ഡാറ്റ ശേഖരണം നടത്തുന്നത് വഴി വിവരാധിഷ്ഠിത ഫോറസ്റ്റ് മാനേജ്‌മന്റ് നടപ്പിലാക്കുന്നതില്‍ സഹായിക്കുക. പരിസ്ഥിതി പുനഃസ്ഥാപനം …