Kerala Forest Department

തദ്ദേശീയ സമൂഹങ്ങൾ

കേരളത്തിലെ തനത്  വനാശ്രിത ഗോത്രസമൂഹങ്ങൾ

ഹരിത സമൃദ്ധ  സംസ്ഥാനമായ കേരളം, സമ്പന്നമായ ഒരു ഗോത്ര പാരമ്പര്യത്തിന്റെ ഈറ്റില്ലമാണ്. ആദിവാസികൾ എന്നറിയപ്പെടുന്ന ഈ തദ്ദേശീയ സമൂഹങ്ങൾ നൂറ്റാണ്ടുകളായി പശ്ചിമഘട്ടത്തിലെ വനങ്ങളിലും മലകളിലും താമസിക്കുന്നു. കർണാടകയും, തമിഴ്‌നാടുമായി കേരളം അതിർത്തിപങ്കിടുന്ന പ്രദേശങ്ങളിൽ, ഈ ആദിവാസി സമൂഹങ്ങൾ പ്രകൃതിയുമായി ഇണങ്ങി പരമ്പരാഗതമായി സുസ്ഥിര ജീവിതം നയിച്ചു വരുന്നു. ഈ തദ്ദേശീയ സമൂഹങ്ങളെ ഭാരത സർക്കാർ “പട്ടികവർഗ്ഗങ്ങൾ” എന്ന് തരംതിരിച്ച്, ചരിത്രപരമായ അസമത്വങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച്, ട്രെയിനിംഗ് ആൻഡ് ഡെവലപ്‌മെൻറ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ് (കിർത്താഡ്‌സ്) (The Kerala Institute for Research Training and Development Studies of Scheduled Castes and Scheduled Tribes (KIRTADS) സംസ്ഥാനത്തിനകത്ത് 36 വ്യത്യസ്ത പട്ടികവർഗ്ഗങ്ങൾ ഉണ്ടെന്നു രേഖപ്പെടുത്തിയിരിക്കുന്നു. സംസ്ഥാനപട്ടികവർഗ വികസന വകുപ്പ് കേരളത്തിലെ ഗോത്ര സമൂഹത്തെ പ്രധാനമായും  മൂന്ന് ഉപഗ്രൂപ്പുകളായി തരംതിരിക്കുന്നു: പ്രത്യേകിച്ച് ദുർബലർ (Particularly Vulnerable), പാർശ്വവൽക്കരിക്കപ്പെട്ടവർ (Marginalised), ന്യൂനപക്ഷങ്ങൾ (Minorities) എന്നിങ്ങനെ. 2011-ലെ സെൻസസ് പ്രകാരം, കേരളത്തിലെ ഗോത്രവർഗ്ഗ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ ഏകദേശം 1.5 ശതമാനമാണ്, അതായത്  ഏകദേശം 484,839 വ്യക്തികൾ. വയനാടാണ് ഏറ്റവും കൂടുതൽ ഗോത്രവർഗക്കാർ താമസിക്കുന്ന ജില്ല. തൊട്ടു പിറകെ ഇടുക്കി, പാലക്കാട്, കാസർഗോഡ്, കണ്ണൂർ എന്നീ ജില്ലകളും വരുന്നു. പണിയർ, ഇരുളർ, കാട്ടുനായ്ക്കൻ, ഊരാളി, അടിയർ തുടങ്ങിയവയാണ് കേരളത്തിൽ കാണപ്പെടുന്ന പ്രധാന ആദിവാസി സമൂഹങ്ങൾ.Read More

Scroll to Top