‘സര്‍പ്പ’ മൊബൈൽ ആപ്പ്: കേരളത്തിലെ പാമ്പ് സംരക്ഷണപ്രവർത്തനത്തിന്റെ ആധുനിക മുഖം
പാമ്പുകൾ: പരിസ്ഥിതി സംരക്ഷണത്തിന്റെ കാവൽക്കാർ
ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതില്‍ പാമ്പുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതോടൊപ്പം പരിസ്ഥിതിക സന്തുലിതാവസ്തയുടെ പ്രധാന സൂചകവുമാണ് പാമ്പുകള്‍. എലി, പ്രാണികൾ, മറ്റ് ചെറിയ ജീവികള്‍ ഉള്‍പ്പടെയുള്ളവയുടെ എണ്ണം പെരുകാതെ നിലനിര്‍ത്തുന്നതിലും രോഗങ്ങളുടെ വ്യാപനവും തടയുന്നതില്‍ ഗണ്യമായ ഒരു പങ്കാണ് പാമ്പുകള്‍ക്കുള്ളത്. വലിയ ജീവികള്‍ക്ക് ഇരയാകുന്നത് വഴി പാമ്പുകൾ ഭക്ഷണ ശൃംഖലയുടെ ഒരു പ്രധാന ഭാഗം ആകുകയും അത് വഴി ജൈവവൈവിദ്ധ്യം വര്‍ധിപ്പിക്കുന്നതിലും സഹായിക്കുന്നു. കീടങ്ങളെ നിയന്ത്രിക്കുന്നതിലൂടെ, പാമ്പുകള്‍ പരോക്ഷമായി വിളകളെ സംരക്ഷിക്കുകയും രാസ കീടനാശിനികളുടെ ആവശ്യം കുറയ്ക്കുകയും സുസ്ഥിര കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആവാസവ്യവസ്ഥയുടെ സുസ്ഥിരമായ പരിപാലനത്തിന് പാമ്പുകളെ കുറിച്ചു കൂടുതല്‍ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
മനുഷ്യ-പാമ്പ് സമ്പര്‍ക്കങ്ങള്‍:
മനുഷ്യർ താമസിക്കുന്ന സ്ഥലങ്ങൾ ഉൾപ്പടെ വിവിധ ആവാസവ്യവസ്ഥകളിൽ പാമ്പുകൾ കാണപ്പെടുന്നു. കേരളത്തിലെ കൂടുതലും പാമ്പുകൾ മനുഷ്യജീവന് ആപത്തുണ്ടാക്കുന്നവയല്ല എങ്കിലും ഏതാണ്ട് പത്തോളം ഇനം പാമ്പുകൾ അപകടകരമായ വിഷമുള്ളവയാണ്. കേരളത്തിൽ 120-ലധികവും ഇന്ത്യയിൽ 340-ലധികവും വ്യത്യസ്ത പാമ്പു വർഗ്ഗങ്ങൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇവയെല്ലാം തന്നെ 1972 ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
SARPA മൊബൈൽ ആപ്പ്: മനുഷ്യ-പാമ്പ് സമ്പര്‍ക്കങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതിനും മനുഷ്യ ജീവൻ സംരക്ഷിക്കുന്നതിനുമുള്ള ആധുനിക മാർഗം
പരിശീലനം സിദ്ധിച്ച അംഗീകൃത സ്‌നേക്ക് റെസ്ക്യുവർമാരുടെ സഹായത്തോടെ മനുഷ്യവാസമേഖലയിൽ നിന്നും പാമ്പുകളെ ശാസ്ത്രീയമായ പിടികൂടി അതിന്റെ ആവാസവ്യവസ്ഥയിൽ വിടുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ 2020 ഓഗസ്റ്റിൽ നടപ്പിലാക്കിയതോടെ SARPA ടീമിന്റെ പ്രവർത്തനം ആരംഭിച്ചു. മൂന്നുവർഷത്തിനുള്ളിൽ മനുഷ്യ-പാമ്പ് സമ്പർക്കങ്ങൾ നിയന്ത്രിക്കുന്നതിൽ SARPA വളരെ വലിയ പങ്കാണ് വഹിച്ചിട്ടുള്ളതാണ്.
പ്ലേയ് സ്റ്റോറിൽ നിന്നും സർപ്പ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Certified snake handlers–ന്റെ വിവരം ഡൌൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക