Kerala Forest Department

ലക്ഷ്യങ്ങൾ

  1. പരിസ്ഥിതി സംരക്ഷണ സമീപനത്തിലൂന്നി വനങ്ങളെ ശാസ്ത്രീയമായി പരിപാലിച്ചു നിയന്ത്രിക്കുന്നിതലൂടെ വനവിഭവങ്ങളും സേവനങ്ങളും സമൂഹത്തിനും വരും തലമുറകള്‍ക്കുമായി എത്തിച്ചു കൊടുക്കുക.
  2. വനത്തിനുള്ളിലും പുറത്തുമുള്ള വന്യജീവികളെ സംരക്ഷിക്കുക
  3. വനത്തിനുള്ളിലെ വൃഷ്ടിപ്രദേശങ്ങളിലെ ജലലഭ്യത പരമാവധി സംരക്ഷിച്ച്‌ സമൂഹത്തിന് ജലസുരക്ഷ ഉറപ്പാക്കുക.
  4. വനങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ മൂല്യങ്ങൾ ഉറപ്പാക്കുക.
  5. വനങ്ങളുടെയും തോട്ടങ്ങളുടെയും ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക.
  6. പങ്കാളിത്തതത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വനപരിപാലനത്തിലൂടെ വനാശ്രയ സമൂഹങ്ങളുടെ ഉപജീവന മാർഗ്ഗങ്ങൾ പരമാവധി ഉറപ്പാക്കുക.
  7. വനത്തിലെ അതീവസമ്പന്നമായ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും വനമേഖലയ്ക്ക് പുറത്തുള്ള ജൈവവൈവിധ്യം സംരക്ഷിക്കാൻ സമൂഹത്തെ പ്രേരിപ്പിക്കുന്നതിനും സഹായിക്കുക.
  8. ഇക്കോടൂറിസം സംരംഭങ്ങളിലൂടെ പൊതുജനങ്ങളിൽ  പ്രകൃതി സംരക്ഷണത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക.
  9. ആഗോളതാപനം സൃഷ്ടിക്കുന്ന ദുരന്തങ്ങൾ ഫലപ്രദമായി നേരിടാൻ പരമാവധി തദ്ദേശീയ വൃക്ഷത്തൈകൾ നട്ടുവളർത്താൻ സമൂഹത്തെ പ്രേരിപ്പിക്കുക.
Scroll to Top