ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട് കേരളത്തിൽ ശരാശരി 3000 മില്ലിമീറ്റർ മഴ ലഭിക്കുന്നു, വയനാട്, ഇടുക്കി തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ ഇതിലും കൂടുതല്‍ മഴ ലഭിക്കുന്നു. വ്യത്യസ്തമായ താപനിലയാണ് സംസ്ഥാനത്ത് പല മേഖലകളിലും അനുഭവപ്പെടുന്നത് : 700 മീറ്ററിൽ താഴെയുള്ള ഉയരമുള്ള പ്രദേശങ്ങളില്‍ 23°C, 700-1400 മീറ്റര്‍ ഉയരമുള്ള പ്രദേശങ്ങളില്‍ 16-23°C, ഷോല വനങ്ങൾ വളരുന്ന 1400 മീറ്ററിനു മുകളിൽ 13.5-16°C എന്നിങ്ങനെയാണ് ശരാശരി താപനില.
കേരളത്തിൽ ഉള്ള 44 നദികളില്‍ മൂന്നെണ്ണം കിഴക്കോട്ട് ഒഴുകുകയും 41 എണ്ണം പടിഞ്ഞാറേക്ക് ഒഴുകുകയും ചെയ്യുന്നു. കുത്തനെയുള്ള ചെരിവുകളിലൂടെ ശക്തമായി ഒഴുകുന്ന ഈ നദികളുടെ പ്രത്യേകതകള്‍, ഡെൽറ്റ രൂപീകരണം ഇല്ല, പ്രധാനമായും ഡെൻഡ്രിറ്റിക് ഡ്രെയിനേജ് പാറ്റേൺ പിന്തുടരുന്നു എങ്കിലും ട്രെല്ലിസ്, ഉപ-സമാന്തര, റേഡിയൽ പാറ്റേണുകൾ എന്നിവയും കാണുന്നു എന്നിവയൊക്കെയാണ്. കേരളത്തിലെ നാല് ഇടത്തരം നദികളായ ചാലിയാർ, ഭാരതപ്പുഴ, പെരിയാർ, പമ്പ എന്നീ നദികളുടെ മൊത്തം drainage area യുടെ വിസ്തീര്‍ണ്ണം 8250 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. ഈ നദികളുടെ നീളം യഥാക്രമം 169 കിലോമീറ്റർ, 209 കിലോമീറ്റർ, 244 കിലോമീറ്റർ, 176 കിലോമീറ്റർ എന്നിങ്ങനെ ആണ്. കേരളത്തില്‍ ബാക്കിയുള്ള മറ്റ് നദികളുടെ നീളം കുറഞ്ഞത് 16 കിലോമീറ്റർ മുതൽ പരമാവധി 130 കിലോമീറ്റർ വരെയാണ്; ശരാശരി നീളം 62 കിലോമീറ്ററും മൊത്തം ഡ്രെയിനേജ് ഏരിയ 19,485 ചതുരശ്ര കിലോമീറ്ററും ആണ് . നദിയുടെ ഒഴുക്ക് ക്രമീകരിക്കുന്ന മുപ്പതോളം ജലസംഭരണികളില്‍ മിക്കതും ഉയർന്ന പ്രദേശങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. പൂക്കോട്ട്, ശാസ്താംകോട്ട എന്നീ രണ്ട് ശുദ്ധജല തടാകങ്ങള്‍ക്ക് പുറമെ വേമ്പനാട്, അഷ്ടമുടി തടാകങ്ങൾ ഉള്‍പ്പടെ വിവിധ estuary കളും കായലുകളാലും സമ്പന്നമാണ് കേരളം.
വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളെ നിലനിര്‍ത്തുന്നതില്‍ വിവിധ തരം മണ്ണും അവയുടെ ഘടനയും പ്രധാന പങ്കു വഹിക്കുന്നു. ലാറ്ററൈറ്റ്, അലുവിയൽ, തുടങ്ങി ഏതാണ്ട് പത്ത് പ്രധാന വിഭാഗത്തില്‍ പെടുന്ന മണ്ണ് കേരളത്തില്‍ കണ്ടു വരുന്നു. കേരളത്തിലെ വനങ്ങള്‍ പ്രധാനമായും ഉണങ്ങിയ ഇലപൊഴിയും (dry deciduous), ഈർപ്പമുള്ള ഇലപൊഴിയും (moist deciduous), അർദ്ധ നിത്യഹരിത (semi-evergreen), നിത്യഹരിത (evergreen), ചോല വനങ്ങള്‍ (Shola forests) എന്നീ വിഭാഗങ്ങളില്‍ പെടുന്നവയാണ്. വനസംരക്ഷണപ്രവര്‍ത്തനങ്ങള്‍ പശ്ചിമ ഘട്ട മലനിരകളെ കേന്ദ്രീകരിച്ചാണ് നടന്നു വരുന്നത്.
ഭൂമിശാസ്ത്രപരമായി കേരളത്തിന്റെ ഭൂപ്രദേശം മൂന്ന് പ്രദേശങ്ങളായി തിരിച്ചിരിക്കുന്നു: മലനാട് (highlands), ഇടനാട് (midlands), തീരദേശം (lowlands/ coastal area). കേരളത്തിലെ പ്രധാനപ്പെട്ട മൂന്ന് പ്രദേശങ്ങളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
Read More