Kerala Forest Department

ടൈഗർ റിസർവ്

ഇന്ത്യയുടെ പാരിസ്ഥിതിക പൈതൃകത്തിന്റെ സുപ്രധാന ഘടകമായ കടുവകളെ സംരക്ഷിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട നിർണ്ണായക സങ്കേതങ്ങളാണ് കടുവ സംരക്ഷണകേന്ദ്രങ്ങൾ  (ടൈഗർ റിസർവുകൾ). കടുവകളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യം തിരിച്ചറിഞ്ഞ് ദേശീയ കടുവാ സംരക്ഷണ അതോറിറ്റി (NTCA)  സ്ഥാപിക്കുന്നതിനും,  അനുയോജ്യമായ പ്രദേശങ്ങൾ കണ്ടെത്തി കടുവ സംരക്ഷണ കേന്ദ്രങ്ങളാക്കി വിജ്ഞാപനം ചെയ്യാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്നതിനുമായി 1972-ലെ വന്യജീവി സംരക്ഷണ നിയമം,  2006-ൽ ഭേദഗതി ചെയ്തു.  കേരളത്തിൽ പെരിയാർ, പറമ്പിക്കുളം എന്നീ പ്രമുഖ കടുവാസങ്കേതങ്ങളാണ് ഉള്ളത്.

പെരിയാർ കടുവസംരക്ഷണ കേന്ദ്രം പറമ്പിക്കുളം കടുവസംരക്ഷണ കേന്ദ്രം
നോട്ടിഫിക്കേഷൻ ചെയ്ത വർഷം 1978-1979
കടുവ സംരക്ഷണകേന്ദ്രമായി നോട്ടിഫിക്കേഷൻ ചെയ്ത വർഷം 2007 2009
കോർ ഏരിയ (ച കി മി) 881 390.89
നോട്ടിഫിക്കേഷൻ G.O(P) No. 75/07/F&WLD dt.31/12/2007.

Area of Goodrickal range handed over vide G.O(MS)88/2010/F&WLD dt.23/12/2010

G.O(P)No.53/2009/F&WLD dated 16/12/2009
ബഫർ ഏരിയ (ച കി മി) 44 252.77
നോട്ടിഫിക്കേഷൻ G.O(P)No.18/2011/F&W LD dt.22/03/2011 G.O(P)No 54/09/F&W LD dated 17/12/2009
മൊത്തം വിസ്തീർണം (ച കി മി) 925 643.66

കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ ഉത്തരവാദിത്ത ടൂറിസം:

കടുവാസങ്കേതങ്ങളുടെ പ്രാഥമിക ലക്ഷ്യം അവയുടെ സംരക്ഷണമാണെങ്കിലും, നിയന്ത്രിത ടൂറിസം, പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിലും, സാമ്പത്തിക മേഖലയിലേക്ക് സംഭാവന നൽകുന്നതിലും, പ്രാദേശിക സമൂഹങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്നുണ്ട്. പക്ഷേ, ഈ സംരക്ഷിത പ്രദേശങ്ങളിലെ പാരിസ്ഥിതിക സന്തുലിതാവസ്ഥയിൽ മാറ്റം വരുത്താതെ ഉത്തരവാദിത്തത്തോടെയുള്ള രീതികൾ ടൂറിസത്തിനായി പരിഗണിക്കേണ്ടത് പരമപ്രധാനമാണ്.

കടുവാ സങ്കേതങ്ങളിലെ ടൂറിസം പ്രവർത്തനങ്ങൾക്ക് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (NTCA) സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

  • വിനോദസഞ്ചാരത്തിനായുള്ള ഉപയോഗിക്കാവുന്ന സ്ഥലങ്ങൾ നിജപ്പെടുത്തുന്നത് : മൊത്തം പ്രദേശത്തിന്റെ 20%, വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.
  • പരിസ്ഥിതിക്ക് ദോഷം വരുത്താത്ത പ്രവർത്തനങ്ങൾ : ജീപ്പ് സഫാരി, കാട്ടിലൂടെയുള്ള നടത്തം, പക്ഷി നിരീക്ഷണം തുടങ്ങിയ ഇക്കോ-ടൂറിസം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക. അതേസമയം ശബ്ദമോ മലിനീകരണമോ പോലെ വന്യജീവികൾക്ക് ശല്യമോ തടസ്സമോ ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ കർശനമായി നിരോധിക്കുക.
  • ഉത്തരവാദിത്തോടെയുള്ള പെരുമാറ്റം: വിനോദസഞ്ചാരികൾ, അവർക്ക് അനുവദിച്ചിട്ടുള്ള റൂട്ടുകൾ മാത്രം ഉയോഗിക്കണം. വന്യജീവികളിൽ നിന്ന് കൃത്യമായ അകലം പാലിക്കുകയും മാലിന്യം ഇടുകയോ പ്രകൃതിക്ക് ദോഷം വരുന്ന കാര്യങ്ങൾ ചെയ്യുന്നത് ഒഴിവാക്കുകയും വേണം.
Scroll to Top