മിരിസ്റ്റിക്ക
മിരിസ്റ്റിക്ക (വന്യജാതി ചതുപ്പുകൾ) (Myristica Swamps) തെക്കൻ പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന വളരെയോറെ സവിശേഷതയാർന്ന ഒരു ആവാസവ്യവസ്ഥയാണ് വന്യജാതി ചതുപ്പുകൾ(Myristica Swamps) അത്യപൂർവ്വവും പശ്ചിമഘട്ടത്തിലെ തനത് സസ്യജന്തുജാലങ്ങളുടെ നിറസാന്നിദ്ധ്യവുമാണ് പ്രകൃതി-പരിസ്ഥിതി സസ്യശാസ്ത്രജ്ഞന്മാർ ഇവിടെ നടത്തിയ വിവിധ പഠനങ്ങളിൽ കണ്ടെത്തിയത്. 1960-ൽ സസ്യശാസ്ത്രജ്ഞനും വനം വകുപ്പ് ഉദ്യോഗസ്ഥനുമായ കൃഷ്ണമൂർത്തിയാണ് തെക്കൻ പശ്ചിമഘട്ടത്തിൽ തിരുവിതാംകൂർ പ്രദേശത്ത് കുളത്തുപ്പൂഴയിലും, ചെന്തുരുണി വനപ്രദേശത്തും അഞ്ചലിലും ആദ്യമായി ഈ ചതുപ്പുകളെ കണ്ടെത്തിയത്. 1968-ലെ ഇന്ത്യയിലെ വനാന്തരങ്ങളേക്കുറിച്ച് ഹാരിജോർജ്ജ് ചമ്പ്യന്റെയും, എസ്.കെ.സേഥിന്റെയും പരിഷ്ക്കരിച്ച സർവ്വെ റിപ്പോർട്ടിൽ ഈ …